മാട്ടൂലിൽ ബൈക്കുകള​ുടെ മരണപ്പാച്ചിൽ

പഴയങ്ങാടി: മാട്ടൂൽ പഞ്ചായത്തിൽ ബൈക്കുകളുടെ മരണ പ്പാച്ചിലിൽ കാൽനടക്കാരുടെ ജീവൻ പൊലിയുന്നു. ചൊവ്വാഴ്ച രാത്രി പള്ളിയിലേക്ക് പുറപ്പെട്ട പി.സി. മുഹമ്മദ് കുഞ്ഞി ഹാജിയാണ് അമിത വേഗതയിലോടിയ ബൈക്കി​െൻറ ഒടുവിലെ ഇര. രണ്ടു മാസത്തിനുള്ളിൽ മാട്ടൂൽ പഞ്ചായത്തിലെ ഈ ഒറ്റപ്പാതയിൽ ജീവൻ നഷ്ടപ്പെട്ടത് നാല് കാൽനട യാത്രക്കാർക്കാണ്. മാട്ടൂൽ നോർത്തിൽനിന്ന് പള്ളിയിലേക്ക് നടന്നു പോവുകയായിരുന്ന ചക്കാലക്കൽ അബ്ദുൽ കരീം ബൈക്കിടിച്ച് മരിച്ചത് രണ്ടു മാസത്തിനിെടയാണ്. മാട്ടൂൽ സൗത്തിൽനിന്നു നടന്നുപോവുകയായിരുന്നു രണ്ടു പേരുടെ ജീവനും ബൈക്കുകൾ ഇതേ കാലയളവിൽ തട്ടിയെടുത്തു. പത്ത് മാസം മുമ്പാണ് മദ്റസ വിട്ടുവരുകയായിരുന്ന രണ്ട് വിദ്യാർഥികളെ മാട്ടൂലിൽനിന്നെത്തിയ ബൈക്ക് തട്ടിത്തെറിപ്പിച്ചത്. ഇതിൽ ഒരു വിദ്യാർഥി മരിച്ചു. ബൈക്കിടിച്ച് പരിക്കേൽക്കുന്ന സംഭവങ്ങൾ നിരവധിയാണ്. ബൈക്ക് തട്ടി ചികിത്സയിലായ ആളെ സന്ദർശിക്കാൻ പോകുന്നയാളെയും ബൈക്ക് തട്ടിയ സംഭവമുണ്ടായത് രണ്ടുമാസം മുമ്പ് മാട്ടൂൽ നോർത്തിലാണ്. മാട്ടൂൽ സെൻട്രൽ മേഖലയിലാണ് ബൈക്കുകൾ കൂടുതൽ അപകടം വിതക്കുന്നത്. ഗണ്യമായ വിഭാഗം ഹൈസ്കൂൾ വിദ്യാർഥികളാണ്. ലൈസൻസില്ലാത്തവർ വിതക്കുന്ന അപകടമായതിനാൽ പലപ്പോഴും ജീവൻ നഷ്ടപ്പെട്ട കേസുകൾക്ക് പോലും ആവശ്യമായ നഷ്ടപരിഹാരമോ തുടർ നടപടികളോ ഉണ്ടാവുന്നില്ല. ഇത്തരത്തിലുള്ള ബൈക്കുകൾ പിടികൂടാൻ അടിയന്തര നടപടികൾ ആരംഭിച്ചതായി പഴയങ്ങാടി എസ്.െഎ പി.ബി. സജീവ് 'മാധ്യമ'ത്തോട് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.