'വ്യാജ പ്രചാരണം നടത്തി സമാധാനാന്തരീക്ഷം തകർക്കരുത്'

കാസർകോട്: വ്യക്തികൾ തമ്മിലുള്ള പ്രശ്നങ്ങൾ മറ്റുതരത്തിലാക്കി മുതലെടുപ്പ് നടത്താൻ ശ്രമിക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ജില്ല പൊലീസ് മേധാവി കെ.ജി. സൈമൺ അറിയിച്ചു. കാസർകോട് ടൗണിനടുത്തുള്ള പ്രദേശങ്ങളിൽ അടുത്തിടെ ചില അനിഷ്ടസംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. സമീപകാലത്തുള്ള എല്ലാ കേസുകളിലും പൊലീസ് ശക്തമായ രീതിയിൽ നടപടി സ്വീകരിച്ചിട്ടുണ്ട്. പ്രതികളെ ഉടൻതന്നെ അറസ്റ്റ് ചെയ്ത് നിയമത്തിന് മുന്നിൽ കൊണ്ടുവന്നിട്ടുണ്ട്. ഏതെങ്കിലും തരത്തിലുള്ള വ്യക്തികൾ തമ്മിലുള്ള പ്രശ്നങ്ങൾ മറ്റുതരത്തിലാക്കി മുതലെടുപ്പ് നടത്താൻ ശ്രമിക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. ഇപ്രകാരമുള്ള വ്യാജ പ്രചാരണങ്ങൾക്കെതിരെ എല്ലാ മത- സാമുദായിക- സാമൂഹിക- രാഷ്ട്രീയ സംഘടനകളും ജാഗരൂകരായിരിക്കണം. തെറ്റായ പ്രചാരണം കാസർകോടി​െൻറ സമാധാനാന്തരീക്ഷം തകർക്കുന്ന രീതിയിൽ മാറാത്തവണ്ണം ശ്രദ്ധിക്കേണ്ടതാണെന്നും ജില്ല പൊലീസ് മേധാവി അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.