ഇഫ്താർസംഗമം

ദേളി: സഅദിയ വാട്സ് ആപ് ഗ്രൂപ്പായ സ്നേഹസംഘം ഇഫ്താർസംഗമവും അനുമോദനവും സംഘടിപ്പിച്ചു. എസ്.എ. അബ്ദുൽഹമീദ് മൗലവി ആലംപാടി ഉദ്ഘാടനം ചെയ്തു. അബ്ദുല്ലാഹി സഅദി ചിയ്യൂർ അധ്യക്ഷത വഹിച്ചു. ജാഫർ സ്വാദിഖ് സഅദി മുഖ്യപ്രഭാഷണം നടത്തി. മദ്റസ പൊതുപരീക്ഷ, എസ്.എസ്.എൽ.സി, പ്ലസ് ടു തലങ്ങളിൽ ഉന്നതവിജയം നേടിയവർക്ക് ഉപഹാരം നൽകി. അബ്ദുൽഖാദർ ഹാജി ചട്ടഞ്ചാൽ, സ്വലാഹുദ്ദീൻ അയ്യൂബി, ഇസ്മാഈൽ സഅദി പാറപ്പള്ളി എന്നിവർ ഉപഹാരം കൈമാറി. സൈനുൽ ആബിദീൻ, മുത്തുക്കോയ തങ്ങൾ കണ്ണവം എന്നിവർ നേതൃത്വം നൽകി. മുഹമ്മദ് നാസിക് മാങ്ങാട് സ്വാഗതവും സാബിത്ത് ബോവിക്കാനം നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.