ഒാവുചാലിലെ മണ്ണ്​ നീക്കുന്നതിനിടെ കേബി​ൾ മുറിഞ്ഞ്​ ഫോണുകൾ തകരാറിലായി

ഉരുവച്ചാൽ: ഓവുചാൽ ശുചീകരിക്കാൻ യന്ത്രമുപയോഗിച്ച് മണ്ണ് നീക്കിയപ്പോൾ ടെലിഫോൺ കേബിൾ മുറിഞ്ഞ് 50ഓളം വീടുകളിലെ ടെലിഫോണുകൾ പ്രവർത്തനരഹിതമായി. ഉരുവച്ചാൽ-മണക്കായി റോഡ് ജങ്ഷനിലാണ് സംഭവം. ഓവുചാൽ അടഞ്ഞ് മഴയിൽ റോഡിൽ വെള്ളം കെട്ടിനിന്നത് ഒഴിവാക്കാൻ മണ്ണ് നീക്കം ചെയ്യുമ്പോഴാണ് ടെലിഫോൺ കേബിൾ മുറിഞ്ഞത്. പഴശ്ശി ടെലിഫോൺ എക്സ്ചേഞ്ചിേൻറതാണ് കേബിൾ. നാല് ദിവസത്തോളമായി ഉരുവച്ചാൽ പഴശ്ശി മേഖലയിലെ 50ഓളം വീടുകളിലെ ടെലിഫോൺ ബന്ധം തകരാറിലാണ്. രണ്ട് ദിവസമായി തകരാർ പരിഹരിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. ഇന്ന് വൈകീേട്ടാടെ തകരാർ പരിഹരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.