സ്​റ്റുഡിയോക്ക്​ തീ പിടിച്ചു

മംഗളൂരു: കിന്നിഗോളിയില്‍ ബസ്സ്റ്റാൻഡിനടുത്ത് പ്രവര്‍ത്തിക്കുന്ന പ്രതിമ സ്റ്റുഡിയോക്ക് ഞായറാഴ്ച അര്‍ധരാത്രി തീ പിടിച്ചു. സംഭവം കണ്ട് തീയണക്കാന്‍ ശ്രമിച്ച പരിസരവാസികള്‍ക്കും അഗ്നിശമന സേനാംഗങ്ങള്‍ക്കും പരിക്കേറ്റു. ഫയര്‍മാന്മാരായ കേശവ്, അബ്ദുല്‍ഹമീദ്, നാട്ടുകാരായ സന്ദീപ്, റോകി ഡിസൂസ, ഇബ്രാഹിം, അബ്ദുല്‍ ബഷീര്‍ എന്നിവര്‍ക്കാണ് പരിക്ക്. സ്റ്റുഡിയോക്കകത്തെ എല്‍.പി.ജി സിലിണ്ടര്‍ പൊട്ടിത്തെറിച്ച് പരിസരത്തെ സ്ഥാപനങ്ങള്‍ക്കും കേടുപറ്റി. വൈദ്യുതി ഷോട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമികനിഗമനം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.