നീലേശ്വരം കരുവാച്ചേരിയിൽ നാലുപേർക്ക്​ ഡെങ്കിപ്പനി

നീലേശ്വരം: നഗരസഭയിലെ കരുവാച്ചേരിയിൽ നാലുപേർക്ക് ഡെങ്കിപ്പനി പിടിപെട്ടതായി സ്ഥിരീകരിച്ചു. ഇതിൽ ഒരു സർക്കാർ ഉദ്യോഗസ്ഥനും 12കാരനും ഉൾപ്പെടും. എല്ലാവരെയും കാഞ്ഞങ്ങാെട്ട സ്വകാര്യ ആശുപത്രിയിൽ വിദഗ്ധ ചികിത്സക്കായി പ്രവേശിപ്പിച്ചു. നഗരസഭ പരിധിയിൽ ആദ്യമായാണ് ഇൗവർഷം െഡങ്കിപ്പനി റിപ്പോർട്ട് ചെയ്തത്. പനി പടർന്നതിനെ തുടർന്ന് നഗരസഭ ചെയർമാൻ കെ.പി. ജയരാജൻ, വൈസ് ചെയർപേഴ്സൻ വി. ഗൗരി, വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ പി.പി. മുഹമ്മദ് റാഫി, കൗൺസിലർമാരായ കെ.വി. സുധാകരൻ, പി.കെ. രതീഷ്, കെ.വി. ഗീത, ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷൻ ടി. കുഞ്ഞിക്കണ്ണൻ എന്നിവർ ചികിത്സയിൽ കഴിയുന്നവരുടെ വീടുകൾ സന്ദർശിച്ചു. പരിസരത്ത് കെട്ടിക്കിടക്കുന്ന ജലത്തിൽ പ്രതിരോധമരുന്ന് തളിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.