വൈദ്യുതി ഒാഫിസ് ധർണ

ചെർക്കള: മുളിയാർ പഞ്ചായത്തി​െൻറ വിവിധ മേഖലയിൽ രൂക്ഷമായ വൈദ്യുതി മുടക്കത്തിന് പരിഹാരം കാണണമെന്നും ദ്രവിച്ച് അപകടാവസ്ഥയിലായ വൈദ്യുതി തൂണുകളും കമ്പികളും മാറ്റിസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് മുളിയാർ പഞ്ചായത്ത് മുസ്ലിം യൂത്ത്ലീഗ് കമ്മിറ്റി നേതൃത്വത്തിൽ ചെർക്കള കെ.എസ്.ഇ.ബി സെക്ഷൻ ഓഫിസിന് മുന്നിൽ ധർണ നടത്തി. ഉദുമ മണ്ഡലം മുസ്ലിംലീഗ് ജനറൽ സെക്രട്ടറി എ.ബി. ഷാഫി ഉദ്ഘാടനം ചെയ്തു. ഷഫീഖ് മൈക്കുഴി അധ്യക്ഷത വഹിച്ചു. ടി.എ. കബീർ, കെ. അബ്ദുല്ലക്കുഞ്ഞി ചെർക്കള, കെ.ബി. മുഹമ്മദ്കുഞ്ഞി, ബി.കെ. അബ്ദുസ്സമദ്, നാസർ ചായിൻറടി, മൻസൂർ മല്ലത്ത്, എം.എസ്. ഷുക്കൂർ, ശരീഫ് കൊടവഞ്ചി, സിദ്ദീഖ് സന്തോഷ് നഗർ, റൗഫ് ഉദുമ, അബ്ബാസ് കൊളച്ചപ്പ്, ഹാരിസ് തായൽ, സി.ടി. റിയാസ്, നിസാർ തങ്ങൾ എന്നിവർ സംസാരിച്ചു. ഖാദർ ആലൂർ സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.