കൂത്തുപറമ്പ്​ ഐ.ടി.ഐ കെട്ടിട നിർമാണം പുരോഗമിക്കുന്നു

കൂത്തുപറമ്പ്: ഗവ.ഐ.ടി.ഐക്കുവേണ്ടി പണിയുന്ന കെട്ടിടത്തി​െൻറ നിർമാണ പ്രവൃത്തികൾ പുരോഗമിക്കുന്നു. ആമ്പിലാട് ചോരക്കുളത്ത് ഒരേക്കറോളം സ്ഥലത്താണ് പുതിയ കെട്ടിടത്തി​െൻറ നിർമാണ പ്രവർത്തനങ്ങൾ നടന്നുവരുന്നത്. രണ്ടുവർഷം മുമ്പാണ് സംസ്ഥാന വ്യവസായ വകുപ്പിന് കീഴിൽ കൂത്തുപറമ്പിൽ ഐ.ടി.ഐ പ്രവർത്തനമാരംഭിച്ചത്. കൂത്തുപറമ്പ് ബി.ആർ.സി കെട്ടിടത്തിന് മുകളിൽ താൽക്കാലിക സൗകര്യമൊരുക്കിയാണ് നിലവിൽ ഐ.ടി.ഐ പ്രവർത്തിച്ചുവരുന്നത്. സ്ഥലപരിമിതി കാരണം നിലവിൽ രണ്ടു ബാച്ചുകളിൽ മാത്രമാണ് കുട്ടികൾക്ക് പ്രവേശനം നൽകിയിട്ടുള്ളത്. ഐ.ടി.ഐക്ക് ആവശ്യമായ ലാബ് ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാനും സ്ഥലപരിമിതി കാരണം സാധിച്ചിട്ടില്ല. തുടർന്നാണ് ആമ്പിലാട് ചോരക്കുളത്ത് നഗരസഭ ഒരു ഏക്കറോളം സ്ഥലം വിലക്കെടുത്തത്. രണ്ടുനില ബിൽഡിങ്ങി​െൻറ നിർമാണ പ്രവൃത്തിയാണ് ഇപ്പോൾ നടന്നുവരുന്നത്. താഴത്തെ നിലയുടെ കോൺക്രീറ്റ് ജോലികൾ ഇതിനകം പൂർത്തിയായിട്ടുണ്ട്. അനുബന്ധ ജോലികളും നടന്നുവരുകയാണ്. 1.75 കോടി രൂപയുടെ എസ്റ്റിമേറ്റിൽ കാസർകോട് സ്വദേശിയാണ് നിർമാണ കരാർ ഏറ്റെടുത്തിട്ടുള്ളത്. ഈവർഷം അവസാനത്തോടെ കെട്ടിട നിർമാണം പൂർത്തിയാക്കുന്ന തരത്തിലാണ് ജോലികൾ പുരോഗമിക്കുന്നത്. പുതിയ കെട്ടിടത്തിലേക്ക് മാറുന്നതോടെ കൂത്തുപറമ്പ് ഗവ. ഐ.ടി.ഐയിൽ കൂടുതൽ കോഴ്സുകൾ ആരംഭിക്കാനുള്ള തയാറെടുപ്പിലാണ് അധികൃതർ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.