റോഡരികിലെ വെള്ളക്കെട്ട്​ കൊതുകു വളർത്തുകേന്ദ്രമാവുന്നു

കണ്ണൂർ: നഗരത്തിൽ റോഡരികുകളിൽ രൂപപ്പെട്ട കുഴികളിൽ മലിനജലം കെട്ടിക്കിടന്ന് കൊതുകും കൂത്താടികളും പെറ്റുപെരുകുന്നു. ഡെങ്കിപ്പനി, വൈറൽ പനി ഉൾെപ്പടെയുള്ള പകർച്ചവ്യാധികൾ പടർന്നുപിടിക്കുേമ്പാഴാണ് നഗരത്തിലെ റോഡരികുകളിലെ വെള്ളക്കെട്ടുകൾ കൊതുകുവളർത്തുകേന്ദ്രമായി മാറുന്നത്. റെയിൽവേ സ്റ്റേഷന് മുൻവശത്തെ റോഡരികിലാണ് പ്രധാനമായും മലിനജലം കെട്ടിനിന്ന് കൊതുകും കൂത്താടിയും പെറ്റുപെരുകുന്നത്. റോഡരികിൽ വെള്ളം കെട്ടിനിൽക്കുന്നത് കാൽനടക്കാരെയാണ് ബാധിക്കുന്നത്. ഇത് സമീപത്തെ ഒാേട്ടാ-ടാക്സി ഡ്രൈവർമാർക്കും ദുരിതമാവുകയാണ്. മഴയെത്തുംമുമ്പ്, നഗരത്തിലെ ഒാവുചാലുകളിൽ അടിഞ്ഞുകൂടിയ മാലിന്യങ്ങൾ നീക്കാത്തതാണ് റോഡരികുകളിൽ വെള്ളം കെട്ടിനിൽക്കാനിടയാക്കുന്നതെന്ന് ആക്ഷേപമുയരുന്നുണ്ട്. വെള്ളം കെട്ടിനിൽക്കുന്ന പ്രദേശങ്ങളിൽ കൊതുകും കൂത്താടിയും പെറ്റുപെരുകുന്നത് തടയാനുള്ള മരുന്നെങ്കിലും ആരോഗ്യവകുപ്പ് അധികൃതർ ഇടപെട്ട് തളിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. നഗരത്തിലെത്തുന്ന സ്കൂൾ കുട്ടികൾ ഉൾെപ്പടെയുള്ളവർ മലിനജലത്തിൽ ഇറങ്ങിനടക്കുന്നതും രോഗവ്യാപനത്തിനിടയാക്കുമെന്ന ആശങ്കയുണ്ട്. മഴ ശക്തമായാൽ നഗരത്തിലെ വിവിധ റോഡരികുകളിലാണ് ഇത്തരത്തിൽ മലിനജലം കെട്ടിക്കിടക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.