സമസ്ത പൊതുപരീക്ഷ; റാങ്കി​െൻറ തിളക്കവുമായി ഹാശിം സ്ട്രീറ്റ് രിഫാഇ മദ്​റസ വിദ്യാർഥികള്‍

കാസര്‍കോട്: സമസ്ത കേരള ഇസ്ലാംമത വിദ്യാഭ്യാസ ബോര്‍ഡ് പൊതുപരീക്ഷയില്‍ തെരുവത്ത് ഹാശിം സ്ട്രീറ്റ് അബ്ദുല്ല മെമ്മോറിയല്‍ രിഫാഇ മദ്റസയിലെ വിദ്യാർഥികള്‍ക്ക് ഉന്നതവിജയം. മദ്റസ വിദ്യാർഥികള്‍ 100 ശതമാനം വിജയം കരസ്ഥമാക്കി. ഏഴാം തരത്തില്‍ റുഖിയ സന, ബീവി ശാഹിദ എന്നിവര്‍ സംസ്ഥാനതലത്തില്‍ നാലാം റാങ്കും ജില്ലയില്‍ രണ്ടാം റാങ്കും റേഞ്ചില്‍ ഒന്നാം റാങ്കും കരസ്ഥമാക്കി. അഹ്മദ് സാമില്‍ സംസ്ഥാനതലത്തില്‍ അഞ്ചാം റാങ്കും ജില്ലയില്‍ മൂന്നാം റാങ്കും റേഞ്ചില്‍ രണ്ടാം റാങ്കും നേടി. ഫാത്വിമത്ത് മശ്ഹൂദ നസ്റിന്‍, മറിയം ശഹാമ നസ്റിന്‍ എന്നിവര്‍ സംസ്ഥാനതലത്തില്‍ എട്ടാം റാങ്കും ടി.എ. അഫീഫ പത്താം റാങ്കും കരസ്ഥമാക്കി. അഞ്ചാം തരത്തില്‍ ആഇശ ഹൈഫ തളങ്കര റേഞ്ചില്‍ രണ്ടാം റാങ്ക് നേടി. പ്ലസ് ടു പരീക്ഷയില്‍ കെ.എച്ച്. മുഹമ്മദ് അഷ്നബ് റേഞ്ചില്‍ ഒന്നാം റാങ്കും ആഇശത്ത് തഫ്സീറ രണ്ടാം റാങ്കും കരസ്ഥമാക്കി. റാങ്കുകള്‍ നേടിയ വിദ്യാർഥികളെയും മദ്റസാധ്യാപകരെയും രിഫാഇ പള്ളി കമ്മിറ്റിയും അബ്ദുല്ല മെമ്മോറിയല്‍ രിഫാഇ മദ്റസ കമ്മിറ്റിയും അഭിനന്ദിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.