യുവാവിനെ കാറിടിച്ച്​ വീഴ്​ത്തി കുത്തിക്കൊല്ലാൻ ശ്രമം: മൂന്ന്​ പ്രതികൾ അറസ്​റ്റിൽ

കാസര്‍കോട്: സ്കൂട്ടറിൽ സഞ്ചരിച്ച യുവാവിനെ കാറിടിച്ച് വീഴ്ത്തിയശേഷം കുത്തിക്കൊല്ലാൻ ശ്രമിച്ച കേസിൽ മൂന്നുപ്രതികൾ പിടിയിലായി. മൊഗ്രാല്‍പുത്തൂര്‍ മജല്‍ഹൗസിലെ രാജു എന്ന രാജേഷിന് (28) നേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് ഓട്ടോഡ്രൈവറും കാസർകോട് അണങ്കൂർ സ്വദേശിയുമായ ഖൈസൽ (28)‍, ഹബീബ് (25), മൊഗ്രാൽപുത്തൂർ മജലിലെ താജുദ്ദീൻ (22) എന്നിവരെയാണ് കാസർകോട് പൊലീസ് അറസ്റ്റ്ചെയ്തത്. മറ്റൊരു പ്രതിയായ തളങ്കരയിൽ താമസിക്കുന്ന പൈവളിഗെ സ്വദേശി രിഫായീസ് (20) ഒളിവിലാണ്. കാസർകോട് സി.െഎ സി.എ. അബ്ദുൽ റഹീം, എസ്.െഎ കെ. അജിത്ത്കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ്സംഘമാണ് പ്രതികളെ പിടികൂടിയത്. കാസർകോട്ടെ ഉപേന്ദ്രൻവധം ഉൾപ്പെടെ 15 ആക്രമണക്കേസുകളിൽ പ്രതിയാണ് പിടിയിലായ ഖൈസൽ. താജുദ്ദീൻ 10 കേസുകളിലും ഹബീബ്, ഒളിവിൽ കഴിയുന്ന രിഫായീസ് എന്നിവർ അഞ്ച് കേസുകളിലും പ്രതികളാണ്. ജൂണ്‍ 14ന് രാത്രി 9.45ന് പെരിയടുക്കം മജല്‍റോഡിലെ ബസ് വെയ്റ്റിങ് ഷെഡിന് സമീപത്താണ് വധശ്രമമുണ്ടായത്. ഡി.വൈ.എഫ്.ഐ നേതാവ് ചൗക്കി പെരിയടുക്കയിലെ മുഹമ്മദ് റഫീഖ്, തളങ്കരയിലെ ആബിദ് എന്നിവരെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ഉദയനെ ആക്രമിക്കാൻ ശ്രമിച്ചപ്പോഴാണ് സ്കൂട്ടറിൽ കൂടെയുണ്ടായിരുന്ന രാജേഷിന് കുത്തേറ്റത്. ഉദയൻ ഓടിരക്ഷപ്പെടുകയായിരുന്നു. സംഭവത്തിന് മുമ്പുതന്നെ ഖൈസൽ ത​െൻറ ഉടമസ്ഥതയിലുള്ള ഓട്ടോറിക്ഷ 25,000 രൂപക്ക് വാടകക്ക് നൽകിയിരുന്നു. ഇവർ കഞ്ചാവടക്കമുള്ള ലഹരിപദാർഥങ്ങൾ ഉപയോഗിക്കുന്നവരാണെന്ന് പൊലീസ് പറയുന്നു. താജുദ്ദീനും രിഫായീസും ഹബീബും ഒരുമിച്ച് കൂലിപ്പണിക്ക് പോകുന്നവരാണ്. പ്രതികൾ സഞ്ചരിച്ച കാറി​െൻറ ഉടമയെ സംഭവത്തി​െൻറ രണ്ടാംദിവസം പൊലീസ് കണ്ടെത്തിയിരുന്നു. കാറി​െൻറ നമ്പർപ്ലേറ്റ് മാറ്റി 'ഫോർ രജിസ്േട്രഷൻ' സ്റ്റിക്കറൊട്ടിച്ചാണ് ഓടിച്ചിരുന്നത്. കർണാടകയിലെ സുള്ള്യവഴി മൈസൂരു, ബംഗളൂരു എന്നിവിടങ്ങളിലേക്ക് കടന്ന പ്രതികളെ പിന്തുടർന്ന് പിടികൂടുകയായിരുന്നു. ഇവരെ തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.