കൊട്ടിയൂരിൽ ഇളനീരാട്ടം കഴിഞ്ഞു

കേളകം: . ഞായറാഴ്ച പുലർച്ചെ ഒന്നരയോടെ ആരംഭിച്ച ഇളനീരാട്ടം രാവിലെ ഒമ്പതുമണിയോടെ സമാപിച്ചു. കാമ്പ്രം നമ്പൂതിരിപ്പാട് നടത്തിയ ഇളനീരഭിഷേകത്തിന് ഇരുപതോളം നമ്പൂതിരിമാർ സഹായികളായി. മലബാറിലെ 107 മഠങ്ങളിൽ വ്രതക്കാർ എഴുന്നെള്ളിച്ചെത്തിച്ച 7000ത്തോളം ഇളനീരുകളിൽനിന്ന് ജലം ശേഖരിച്ച് അഭിഷേകംചെയ്തു. തണ്ടയാന്മാരുൾപ്പെടെ ആയിരങ്ങൾക്ക് പെരുമാൾ സേവാസംഘം ട്രസ്റ്റിമാരുടെ കയ്യാലയിൽ പ്രസാദ ഊട്ടും രാത്രിയിൽ ചുക്കുകാപ്പി വിതരണവും നടത്തി. മന്ദംചേരിയിൽ നാലും ഇക്കെര കൊട്ടിയൂരിൽ രണ്ടും ഇൻഫർമേഷൻ സ​െൻററുകൾ പ്രവർത്തിപ്പിച്ചും വിശ്രമ സൗകര്യമൊരുക്കിയും ഭക്തജനങ്ങളെ സഹായിച്ചുവരുന്ന സംഘം പ്രസാദ ഊട്ടും നടത്തിവരുന്നു. അറുപതോളം പേരടങ്ങിയ വളൻറിയർമാർ രാപ്പകൽ പ്രവർത്തിക്കുന്ന ക്യാമ്പുകളിൽ ഭജന, പ്രഭാഷണം, ഗ്രന്ഥപാരായണം എന്നിവയും നടത്തുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.