മോഷണക്കേസിലെ പ്രതി അറസ്​റ്റിൽ

വിദ്യാനഗര്‍: നായന്മാര്‍മൂല തന്‍ബീഹുല്‍ ഇസ്ലാം ഹയര്‍സെക്കൻഡറി സ്‌കൂളി​െൻറ പൂട്ട് പൊളിച്ച് 15 മൊബൈല്‍ഫോണുകളും പണവും മോഷ്ടിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. കര്‍ണാടക പുത്തൂര്‍ കൊക്ര നെല്ലിയാടി ശാന്തിപ്പേട്ടുവിലെ അഷ്‌റഫാണ് (30) അറസ്റ്റിലായത്. കഴിഞ്ഞദിവസം പുലര്‍ച്ചെ നായന്മാര്‍മൂലയില്‍ സംശയസാഹചര്യത്തില്‍ കണ്ട അഷ്‌റഫിനെ വിദ്യാനഗര്‍ അഡീ. എസ്.ഐ പ്രഭാകരൻ ചോദ്യംചെയ്തപ്പോഴാണ് സ്‌കൂളിലെ മോഷണം തെളിഞ്ഞത്. ഏപ്രില്‍ 17നാണ് മോഷണം നടന്നത്. സ്‌കൂളില്‍ ഉപയോഗിച്ചതിന് വിദ്യാർഥികളില്‍നിന്ന് പിടിച്ചെടുത്ത 15 ഫോണുകളും ഓഫിസ് മുറിയില്‍ സൂക്ഷിച്ച 6840 രൂപയുമാണ് കവർന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.