യൂനിഫോം പദ്ധതി: യന്ത്രത്തറികളെയും ഉൾപ്പെടുത്തണം

കണ്ണൂർ: സംസ്ഥാന സർക്കാറി​െൻറ സൗജന്യ സ്കൂൾ യൂനിഫോം പദ്ധതിയിൽ യന്ത്രത്തറികളെയും ഉൾപ്പെടുത്തണമെന്ന് കേരള ചെറുകിട പവർ ലൂം ഒാണേഴ്സ് അസോസിയേഷൻ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. സൗജന്യമായി വിതരണംചെയ്യാനുള്ള തുണിയുടെ ഒാർഡർ നിലവിൽ കൈത്തറി മേഖലയിലുള്ളവർക്ക് മാത്രമാണ് നൽകുന്നത്. കൈത്തറിയെപ്പോലെ യന്ത്രത്തറി മേഖലയും വലിയ തൊഴിൽപ്രതിസന്ധി നേരിടുകയാണ്. സൗജന്യ യൂനിഫോം പദ്ധതിയുടെ ഒാർഡർ യന്ത്രത്തറികൾക്ക് കൂടി നൽകിയാൽ പ്രതിസന്ധിക്ക് അൽപം ആശ്വാസമാകുമെന്നും ഭാരവാഹികൾ അറിയിച്ചു. വാർത്താസമ്മേളനത്തിൽ പ്രസിഡൻറ് കെ. രാഗേഷ്, സെക്രട്ടറി എം. പ്രഭാകരൻ എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.