ബൈക്കും ബസും കൂട്ടിയിടിച്ച്​ യുവാവ്​ മരിച്ചു

ആലക്കോട്: ബൈക്കും കെ.എസ്.ആർ.ടി.സി ലോ േഫ്ലാർ ബസും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. കാപ്പിമല ഫർലോങ്ങരയിലെ കണ്ണാവീട്ടിൽ നാരായണൻ-സുജാത ദമ്പതികളുടെ മകൻ കെ.എൻ. സുജിത്താണ് (20) മരിച്ചത്. കൂടെയുണ്ടായിരുന്ന അരുണിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രി ഏേഴാടെ തളിപ്പറമ്പ്-ആലക്കോട്-കൂർഗ് ബോർഡർ റോഡിൽ ഒടുവള്ളിത്തട്ടിലാണ് സംഭവം. തളിപ്പറമ്പിൽനിന്ന് ആലക്കോേട്ടക്ക് വരുകയായിരുന്ന ബൈക്കും എതിർദിശയിൽ വരുകയായിരുന്ന ബസുമാണ് കൂട്ടിയിടിച്ചത്. യുവാവ് സംഭവസ്ഥലത്തുതന്നെ മരിച്ചു. സഹോദരൻ: സുരാജ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.