കാലവർഷം: ഇതുവരെ 15.19 ലക്ഷത്തിെൻറ നാശനഷ്​ടം

കാസർകോട്: തെക്കുപടിഞ്ഞാറൻ മൺസൂൺ ആരംഭിച്ചതിനുശേഷം ജില്ലയിൽ ഇതുവരെ 15,19,435 രൂപയുടെ നാശനഷ്ടമുണ്ടായി. കഴിഞ്ഞ 24 മണിക്കൂറിനകം ജില്ലയിലുണ്ടായത് 1,86,000 രൂപയുടെ നഷ്ടമാണ്. ഇതുവരെ കാലവർഷത്തിൽ 78 വീടുകൾ തകർന്നു. 24 വീടുകൾ പൂർണമായും 54 വീടുകൾ ഭാഗികമായുമാണ് തകർന്നത്. ഇടവപ്പാതിയിൽ ഇതുവരെ 530.2 മി.മീ മഴ ലഭിച്ചു. കഴിഞ്ഞ 24 മണിക്കൂറിനകം 20.5 മി.മീ മഴയാണ് ലഭിച്ചത്. മേയ് 30നാണ് ജില്ലയിൽ മൺസൂൺ ആരംഭിച്ചത്. നാലുപേർ കാലവർഷത്തിൽ മരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനകം നാലു വീടുകൾ പൂർണമായും നാലു വീടുകൾ ഭാഗികമായും തകർന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.