കർഷകസംഘം പ്രവർത്തകർ ദേശീയപാത ഉപരോധിച്ചു

നീലേശ്വരം: കർഷകസംഘം ജില്ല കമ്മിറ്റി നേതൃത്വത്തിൽ നീലേശ്വരം മാർക്കറ്റ് ജങ്ഷൻ ദേശീയപാത ഉപരോധിച്ചു. കേന്ദ്രസർക്കാർ കർഷകരോട് കാണിക്കുന്ന ജനവിരുദ്ധനയങ്ങൾക്കെതിരെ പ്രവർത്തിക്കുന്നത് നിർത്തലാക്കണമെന്നാവശ്യപ്പെട്ടാണ് റോഡ് ഉപരോധിച്ചത്. മുൻ എം.എൽ.എ സി.എച്ച്. കുഞ്ഞമ്പു ഉദ്ഘാടനം ചെയ്തു. പി. ജനാർദനൻ അധ്യക്ഷത വഹിച്ചു. കെ. കുഞ്ഞിരാമൻ എം.എൽ.എ, എം.വി. കോമൻ നമ്പ്യാർ, കെ. നാരായണൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.