ദേശീയപാതയിലെ മണ്ണിടിച്ചില്‍ കരാറുകാര്‍ തടയണം- ^ശില്‍പ

ദേശീയപാതയിലെ മണ്ണിടിച്ചില്‍ കരാറുകാര്‍ തടയണം- -ശില്‍പ മംഗളൂരു: ദേശീയപാത 66ലെ മണ്ണിടിച്ചിലിന് പരിഹാരം കാണാനുള്ള ഉത്തരവാദിത്തം പാതവീതികൂട്ടല്‍ പ്രവൃത്തി നടത്തിയ കരാറുകാര്‍ക്കാണെന്ന് ഉഡുപ്പി അസി. കമീഷണര്‍ ശില്‍പ നാഗ്. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഇതിന് അടിയന്തര നടപടി സ്വീകരിക്കണം. മണ്ണിടിച്ചില്‍പ്രശ്നം ചര്‍ച്ചചെയ്യാന്‍ ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അവര്‍. ഓതിനനെയില്‍ മണ്ണിടിഞ്ഞതിനെ തുടര്‍ന്ന് അഞ്ചു മണിക്കൂറാണ് ഗതാഗതം സ്തംഭിച്ചത്. വീട് തകരുകയും ചെയ്തു. പരിസരത്തെ പാടങ്ങളില്‍ നാശനഷ്ടമുണ്ടായതായി എ.സി ചൂണ്ടിക്കാട്ടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.