കർഷകപ്രക്ഷോഭത്തിന് വെൽഫെയർ പാർട്ടി ​െഎക്യദാർഢ്യം

കാസർകോട്: കടങ്ങൾ എഴുതിത്തള്ളണമെന്നും വിളകൾക്ക് ന്യായവില ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് വ്യത്യസ്ത സംസ്ഥാനങ്ങളിൽ പ്രക്ഷോഭം നടത്തുന്ന കർഷകർക്ക് വെൽഫെയർ പാർട്ടി ജില്ല എക്സിക്യൂട്ടിവ് െഎക്യദാർഢ്യം അറിയിച്ചു. കർഷകരെ ചൂഷണം ചെയ്യാനും കൊള്ളലാഭമുണ്ടാക്കാനും വ്യവസായ ലോബികൾക്ക് മോദിസർക്കാർ ഒത്താശചെയ്യുകയാണ്. രാജ്യത്തെ ചെറുകിട കർഷകരെ സാരമായി ബാധിക്കുന്നരീതിയിൽ ഗോതമ്പി​െൻറ ഇറക്കുമതിത്തീരുവ എടുത്തുകളഞ്ഞതും സംസ്ഥാനങ്ങൾക്കുള്ള കടാശ്വാസം റദ്ദുചെയ്യുന്നതും ഇതി​െൻറ ഭാഗമാണെന്ന് യോഗം കുറ്റപ്പെടുത്തി. കർഷകസമരത്തെ പിന്തുണച്ച് കാസർകോട് ഹെഡ്പോസ്റ്റ് ഒാഫിസിന് മുന്നിൽ വെൽഫെയർ പാർട്ടി പ്രവർത്തകർ െഎക്യദാർഢ്യ പ്രകടനം നടത്തി. ജില്ല പ്രസിഡൻറ് സി.എച്ച്. മുത്തലിബ് ഉദ്ഘാടനം ചെയ്തു. ജില്ല ജനറൽ സെക്രട്ടറി സി.എച്ച്. ബാലകൃഷ്ണൻ, ജില്ല ട്രഷറർ ഹമീദ് കക്കണ്ടം, ജില്ല സെക്രട്ടറി പി.കെ. അബ്ദുല്ല, ജില്ല കമ്മിറ്റി അംഗം ലത്വീഫ് കുമ്പള എന്നിവർ സംസാരിച്ചു. ഹമീദ് മേലാങ്കോട്, കെ.എ. അബ്ബാസ്, ശാഫി ചെമ്പിരിക്ക, സി.എ. അബ്ദുറഹ്മാൻ, നൗഷാദ് റഹ്മാൻ, സി.കെ. നവാസ് എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.