ഫിഷറീസ് യൂനിവേഴ്സിറ്റി പയ്യന്നൂർ സെൻറർ: അധികൃതർ പരിശോധന നടത്തി

പയ്യന്നൂർ: സംസ്ഥാന സർക്കാർ ബജറ്റിൽ പ്രഖ്യാപിച്ച ഫിഷറീസ് യൂനിവേഴ്സിറ്റി വടക്കൻ മേഖല ഉപകേന്ദ്രം പയ്യന്നൂരിൽ തുടങ്ങുന്നതിന് അനുയോജ്യമായ ഭൂമിയും താൽക്കാലിക കെട്ടിടവും കണ്ടെത്താൻ അധികൃതർ വിവിധ സ്ഥലങ്ങൾ സന്ദർശിച്ചു. യൂനിവേഴ്സിറ്റി പ്രോ വൈസ് ചാൻസലർ ഡോ. കെ. പത്മകുമാർ, സ്കൂൾ ഓഫ് ഓഷ്യൻ സയൻസ് ആൻഡ് ടെക്നോളജി ഡയറക്ടർ ഡോ.എസ്. സുരേഷ് കുമാർ,ഫിനാൻസ് ഓഫിസർ പി.ജോബി ജോർജ്, ഫിഷറീസ് ഡിപ്പാർട്ട്മ​െൻറ് എക്സിക്യൂട്ടിവ് ഡയറക്ടർ പി. സഹദേവൻ എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്. സി. കൃഷ്ണൻ എം.എൽ.എ, നഗരസഭ ചെയർമാൻ ശശി വട്ടക്കൊവ്വൽ, വൈസ് ചെയർമാൻ കെ.പി. ജ്യോതി, മുൻ ചെയർമാൻ ജി.ഡി. നായർ, നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ എം. സഞ്ജീവൻ, പുത്തലത്ത് ഇന്ദുലേഖ, ലീല എന്നിവരും ഒപ്പമുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.