പഴശ്ശിരാജയുടെ പോരാട്ടചരിത്രങ്ങൾ പഴശ്ശി സ്​മൃതിമണ്ഡപത്തിലും

ഉരുവച്ചാൽ: കേരളവർമ പഴശ്ശിരാജയുടെ പോരാട്ടചരിത്രങ്ങൾ ഇനി പഴശ്ശി സ്മൃതിമണ്ഡപത്തിലും. മണ്ഡപത്തിലെ ചുമരിൽ വരക്കുന്ന ചിത്രങ്ങൾ പൂർത്തീകരിച്ച് ജൂലൈ ആദ്യവാരത്തിൽ ജനങ്ങൾക്ക് തുറന്നുകൊടുക്കും. കേരളസിംഹം പഴശ്ശിരാജയുടെ ചരിത്രം മട്ടന്നൂർ നഗരസഭയാണ് ചുമർചിത്രമാക്കുന്നത്. ജന്മനാട്ടിലെ ചരിത്രസ്മാരകത്തിൽ പഴശ്ശിയുടെ ജീവിതത്തി​െൻറ വിവിധഘട്ടങ്ങളാണ് ആലേഖനംചെയ്യുക. കെ.ആർ. ബാബുവി​െൻറ നേതൃത്വത്തിലുള്ള പത്തംഗസംഘമാണ് സ്മൃതിമണ്ഡപത്തി​െൻറ ചുമരുകളിൽ വൈദേശികാധിപത്യത്തിനെതിരെയുള്ള പോരാട്ടത്തി​െൻറ നാൾവഴികൾ ആലേഖനം ചെയ്യുന്നത്. പഴശ്ശിയിലെ കോട്ടക്കുളത്തിൽ പടുത്തുയർത്തിയ കൂത്തമ്പലത്തി​െൻറ മാതൃകയിലുള്ള സ്മൃതിമണ്ഡപത്തി​െൻറ ചുമരുകളിലാണ് ഈസ്റ്റ് ഇന്ത്യാക്കമ്പനിക്കെതിരെ കേരളസിംഹം നടത്തിയ ഐതിഹാസിക പോരാട്ടമുൾപ്പെടെയുള്ള ചരിത്രം വിവരിക്കുക. ഈട്ടിത്തടിയിൽ തീർത്ത പഴശ്ശിയുടെ പൂർണകായപ്രതിമ സ്ഥാപിച്ചശേഷം ചരിത്രമ്യൂസിയമെന്നോണം സ്മൃതിമണ്ഡപത്തെ മാറ്റിയെടുക്കാനുള്ള തീരുമാനത്തിലാണ് നഗരസഭ. പഴശ്ശിയിൽ നടന്ന ചുമർചിത്രരചന കെ.കെ. മാരാർ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർമാൻ കെ. ഭാസ്കരൻ അധ്യക്ഷത വഹിച്ചു. കെ.ആർ. ബാബു, കെ. ജോയ്കുമാർ, അരുൺജിത്ത് പഴശ്ശി, കെ.പി. രമേശ്ബാബു, നഗരസഭാ സെക്രട്ടറി എം. സുരേശൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.