ലഹരിവിരുദ്ധ ക്വിസ് മത്സരം

കേളകം: പേരാവൂർ എക്സൈസ് റേഞ്ചി​െൻറ നേതൃത്വത്തിൽ അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണത്തിന് മുന്നോടിയായി സ്കൂൾ വിദ്യാർഥികൾക്കായി നടത്തി. പേരാവൂർ സ​െൻറ് ജോസഫ് ഹയർസെക്കൻഡറി സ്കൂളിൽ നടന്ന ബോധവത്കരണ ചടങ്ങിൽ സ്കൂൾ സീനിയർ അസിസ്റ്റൻറ് പി.വി. ജെയിംസ് അധ്യക്ഷത വഹിച്ചു. ഹയർസെക്കൻഡറി പ്രിൻസിപ്പൽ ഒ. മാത്യു ഉദ്ഘാടനം നിർവഹിച്ചു. അധ്യാപകരായ ജിജോ പി. ജോസ്, വിനോദ് കുര്യൻ എന്നിവർ സംസാരിച്ചു. പ്രിവൻറിവ് ഓഫിസർ എം.പി. സജീവൻ സ്വാഗതവും സിവിൽ എക്സൈസ് ഓഫിസർ പി.എസ്. ശിവദാസൻ നന്ദിയും പറഞ്ഞു. ഏഴ് വിദ്യാലയങ്ങളെ പ്രതിനിധാനംചെയ്ത് 14 വിദ്യാർഥികൾ പങ്കെടുത്തു. മണത്തണ ഗവ. ഹയർസെക്കൻഡറി സ്കൂൾ ടീം അംഗങ്ങളായ അതുൽ കൃഷ്ണ, അക്ഷയ് മോഹൻ എന്നിവർ ഒന്നാം സ്ഥാനവും കൊട്ടിയൂർ ഐ.ജെ.എം.എച്ച്.എസ്.എസ് ടീം അംഗങ്ങൾ ജി. നിപുണ്യ, അജിഷിൽ ആൻറണി എന്നിവർ രണ്ടാം സ്ഥാനവും പേരാവൂർ സ​െൻറ് ജോസഫ് എച്ച്.എസ്.എസ് ടീം അംഗങ്ങൾ അഭിനന്ദ് അനീന്ദ്രൻ, പി. രഹ്ന എന്നിവർ മൂന്നാം സ്ഥാനവും നേടി. സിവിൽ എക്സൈസ് ഓഫിസർമാരായ പി.എസ്. ശിവദാസൻ, സി.എം. ജയിംസ്, വി.എൻ. സതീഷ്, വനിത സി.ഇ.ഒ സി.എച്ച്. ഷിംന എന്നിവർ ക്വിസ് മത്സരത്തിന് നേതൃത്വം നൽകി. പ്രിൻസിപ്പൽ ഒ. മാത്യു സമ്മാനം വിതരണം ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.