അർബുദ രോഗികൾക്ക് ആശ്വാസമായി സ്നേഹകേശം

മാഹി: സ്ത്രീകളായ അർബുദ രോഗികൾക്ക് ഏറെ ആശ്വാസവും സന്തോഷവും പകർന്ന് സ്നേഹകേശം പദ്ധതി. അർബുദ രോഗികൾക്ക് വിഗ്ഗുകൾ നിർമിക്കുന്നതിന് മാഹിയിൽ നിന്ന് മൂന്ന് വനിതകൾ തലമുടി നൽകി. സാമൂഹ്യ മയ്യഴിയുടെയും ആശ്രയ മാഹിയുടെയും സാരഥി സി.കെ.രാജലക്ഷ്മിയുടെ നേതൃത്വത്തിലാണ് മുടി ശേഖരണം തുടങ്ങിയത്. പാസ്ക ബ്യൂട്ടി പാർലറി​െൻറ പ്രഭാ സന്തോഷ് മുടി മുറിച്ചെടുക്കാൻ നേതൃത്വം നൽകി. ചികിത്സയുടെ ഭാഗമായി തലമുടി നഷ്ടപ്പെടുന്ന സ്ത്രീകൾക്ക് വിഗ്ഗ് നിർമിച്ചു നൽകുന്ന പദ്ധതിയാണ് സ്നേഹകേശം. വിലാസിനി സജിത്ത് നായർ, വി. ജിഷ ഉണ്ണികൃഷ്ണൻ, ധന്യ ബൈജു പാറക്കൽ എന്നിവരാണ് സ്വന്തം മുടി മുറിച്ചുനൽകിയത്. സി.കെ. രാജലക്ഷ്മി ത​െൻറ മുടി രണ്ടാഴ്ച മുമ്പ് നൽകിയിരുന്നു. സ്നേഹകേശം പദ്ധതിയിലേക്ക് മുടി നൽകാൻ ഒട്ടേറെ പേർ സന്നദ്ധരാവുന്നുണ്ടെന്ന് സി.കെ. രാജലക്ഷ്മി പറഞ്ഞു. മയ്യിലെ ഒറപ്പടി കലാകേന്ദ്രം മുൻകൈെയടുത്താണ് മുടി ശേഖരണവും വിഗ്ഗ് നിർമാണവും നടക്കുന്നത്. നാല് മാസത്തിനിടെ 50-ഓളം സ്ത്രീകൾ ഇവിടെ മുടി നൽകി. ചങ്ങാനാശ്ശേരിയിലെ ഒരു സ്ഥാപനമാണ് വിഗ്ഗ് നിർമിക്കുന്നത്. അയ്യായിരം രൂപയോളമാണ് വിഗ്ഗിന് ചെലവ് വരുന്നത്. ഇതുവരെ മലബാർ കാൻസർ സ​െൻററിലെ പത്ത് രോഗികൾക്ക് വിഗ്ഗ് നിർമിച്ച് നൽകി. മാഹിയിൽ നടന്ന ചടങ്ങിൽ എൻ.ആർ.സിന്ധു ഉദ്ഘാടനം ചെയ്തു. മുൻ മാഹി നഗരസഭ കൗൺസിലർ പള്ള്യൻ പ്രമോദ് അധ്യക്ഷത വഹിച്ചു. ലയൺസ് ക്ലബ് പ്രസിഡൻറ് ചുവാർ കൃഷ്ണൻ, വിനയൻ പുത്തലം, സി.എച്ച്. പ്രഭാകരൻ, സി.കെ. രാജലക്ഷ്മി എന്നിവർ സംസാരിച്ചു. ഒറപ്പടി കലാകേന്ദ്രം ഭാരവാഹികളായ മോഹൻ, ജിജു, അജേഷ് എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.