ജനപക്ഷ സംഗമം 17ന്​

കാസർകോട്: സംസ്ഥാന സർക്കാറി​െൻറ ജനപക്ഷ നിലപാടുകളെ പിന്തുണക്കുക, മതനിരപേക്ഷ മൂല്യങ്ങൾ സംരക്ഷിക്കുക, നവകേരള മിഷൻ പ്രവർത്തനങ്ങളിൽ പങ്കാളിയാവുക തുടങ്ങിയ വിഷയങ്ങളിലൂന്നി എഫ്.എസ്.ഇ.ടി.ഒ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ശനിയാഴ്ച കാസർകോട്ട് അധ്യാപകരുടെയും ജീവനക്കാരുടെയും ജനപക്ഷ സംഗമം സംഘടിപ്പിക്കാൻ തീരുമാനിച്ചു. ആലോചന യോഗത്തിൽ ജില്ല പ്രസിഡൻറ് ടി.പി. ഉഷ അധ്യക്ഷത വഹിച്ചു. ശിവപ്രസാദ്, കെ. ചന്ദ്രശേഖരൻ, കെ. രാഘവൻ, വി. ചന്ദ്രൻ, എ.വി. പ്രഭാകരൻ, എ. വേണുഗോപാലൻ, ടി.വി. ഗംഗാധരൻ, എ.ആർ. രാജു, കെ. ജനാർദനൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.