പുഞ്ചിരി ബസ്​ കാരുണ്യയാത്ര ഇന്ന്​

ചെറുവത്തൂർ: ചാനടുക്കത്തെ ദിനേശ​െൻറ ചികിത്സക്ക് തുക കണ്ടെത്തുന്നതിനായി പുഞ്ചിരി ബസ് കാരുണ്യയാത്ര നടത്തും. അത്തൂട്ടി മഹൽ സാധുസഹായ സംഘം (ഹിമാം) എൻ.എം. അബ്ദുൽ റസാഖ് ഹാജി റിലീഫ് സെല്ലി​െൻറ സഹകരണത്തോടെയാണ് യാത്ര നടത്തുന്നത്. ഇന്ന് രാവിലെ എട്ടിന് ചെറുവത്തൂരിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മാധവൻ മണിയറ ഉദ്ഘാടനം ചെയ്യും. ചെറുവത്തൂർ ഫേസ്ബുക്ക് കൂട്ടായ്മ രക്ഷാധികാരി അബ്ദുൽ റസാഖ് ഹാജി കേരള ആദ്യഫണ്ട് കൈമാറും. വൈകീട്ട് ചീമേനിയിൽ സമാപനച്ചടങ്ങ് വ്യാപാരി വ്യവസായി ഏകോപനസമിതി പ്രസിഡൻറ് ഖാദർ ചീമേനി ഉദ്ഘാടനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.