സംഘര്‍ഷം: ഭീതിയകലാതെ കല്ലട്ക്ക

മംഗളൂരു: ദക്ഷിണ കന്നട ജില്ലയിലെ ന്യൂനപക്ഷമേഖലയായ കല്ലട്ക്ക വീണ്ടും ഭീതിയിൽ. ചൊവ്വാഴ്ചയുണ്ടായ സംഘര്‍ഷപശ്ചാത്തലത്തില്‍ വിന്യസിച്ച പൊലീസ് സേനെയക്കാള്‍ കുറഞ്ഞ ആള്‍കൂട്ടമേ ഇന്നലെ ടൗണിലെത്തിയുള്ളൂ. അക്രമസാധ്യത കണക്കിലെടുത്ത് നിരോധനാജ്ഞ മംഗളൂരു സിറ്റി പൊലീസ് പരിധി ഒഴികെ ജില്ലയാകെ വ്യാപിപ്പിച്ചു. കല്ലേറില്‍ ബണ്ട്വാള്‍ ടൗണ്‍ സി.ഐ മഞ്ചയ്യ, എസ്.ഐ രക്ഷിത് എന്നിവര്‍ പരിക്കേറ്റ് ചികിത്സയിലാണെന്ന് വെസ്റ്റേണ്‍ റേഞ്ച് ഐ.ജി പി. ഹരിശേഖരന്‍ അറിയിച്ചു. കര്‍ണാടക റിസര്‍വ് പൊലീസി‍​െൻറ 12 പ്ലാറ്റൂണ്‍, ആറ് ഡി.എ.ആര്‍ പ്ലാറ്റൂണ്‍, വെസ്റ്റേണ്‍ റേഞ്ചിലെ 400 പൊലീസ് ഓഫിസര്‍മാര്‍ എന്നിവര്‍ കല്ലട്ക്കയില്‍ ജാഗ്രതപുലർത്തുന്നു. ഹിന്ദു, മുസ്ലിം നേതാക്കളുമായി നടത്തിയ സംഭാഷണത്തില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ പൂര്‍ണ പിന്തുണ അറിയിച്ചതായി ഐ.ജി പറഞ്ഞു. വാക്കേറ്റത്തെ തുടര്‍ന്നുണ്ടായ ഏറ്റുമുട്ടല്‍ ചൊവ്വാഴ്ച ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷമായി പടരുകയായിരുന്നു. ദേഹമാസകലം പരിക്കേറ്റ് അബുസ്വാലിഹി‍​െൻറ മകന്‍ ഖലീലും കൈക്ക് മുറിവേറ്റ് ഹിന്ദു ജാഗരണവേദി നേതാവ് രത്നാകര്‍ ഷെട്ടിയും ചികിത്സയിലാണ്. റമദാന്‍ തുടങ്ങിയതി‍​െൻറ തലേദിവസം ജുമുഅ പ്രാര്‍ഥന കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാവിനെ കാറിലെത്തിയ മൂന്നു യുവാക്കള്‍ വെട്ടിപ്പരിക്കേല്‍പിച്ചതിനെ തുടര്‍ന്ന് േമയ് 27ന് ബന്ദാചരിച്ചിരുന്നു. നിരോധനാജ്ഞയുടെ ബലത്തില്‍ കല്ലട്ക്ക ഗ്രാമവും ടൗണും സാധാരണനിലയിലായിരുന്നു. വ്യാപാരസ്ഥാപനങ്ങളില്‍ തിരക്കനുഭവപ്പെടുകയും ആരാധനാലയങ്ങളില്‍ പകലുകളിലും നിശാപ്രാര്‍ഥനകള്‍ക്കും ആളുകള്‍ കൂട്ടത്തോടെ എത്തിച്ചേരുകയും ചെയ്യുന്ന അവസ്ഥ അക്രമത്തെ തുടര്‍ന്ന് മങ്ങി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.