കുമ്പഡാജെ പഞ്ചായത്തിലേക്ക് ഡി.വൈ.എഫ്.ഐ മാർച്ച്

ബദിയടുക്ക: എൻഡോസൾഫാൻ ഇരകൾക്കനുവദിച്ച ആംബുലൻസ് പഞ്ചായത്ത് ഭരണസമിതി ഉപയോഗപ്പെടുത്താതെ തുരുെമ്പടുത്ത് നശിക്കുന്നതിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ മേഖലാ കമ്മിറ്റി പഞ്ചായത്ത് ഓഫിസിലേക്ക് മാർച്ച് നടത്തി. പഞ്ചായത്തിന് അനുവദിച്ച ആംബുലൻസ് രോഗികളുടെ ആവശ്യത്തിനായി ഉപയോഗിക്കണമെന്നും പൊതുമുതൽ നശിപ്പിച്ച ഭരണസമിതിക്കെതിരെ കേസെടുക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു മാർച്ച്. എൻഡോസൾഫാൻ ദുരിതബാധിത മേഖലയെന്നനിലയിൽ കുമ്പഡാജെ പഞ്ചായത്തിന് അനുവദിച്ച ആംബുലൻസ് രണ്ടു വർഷത്തിലേറെയായി പഞ്ചായത്ത് ഒാഫിസി​െൻറ പിറകുവശത്ത് കട്ടപ്പുറത്ത് കയറ്റിവെച്ചനിലയിലാണ്. ഡ്രൈവറെ നിയമിച്ചാൽ വേതനം നൽകാനും വാഹനത്തി​െൻറ അറ്റകുറ്റപ്പണി നടത്താനും ഫണ്ടില്ലെന്നതാണ് പഞ്ചായത്തി​െൻറ ന്യായീകരണം. വില്ലേജ് ഓഫിസ് പരിസരത്തുനിന്ന് തുടങ്ങിയ മാർച്ച് പഞ്ചായത്ത് ഓഫിസ് ഗേറ്റിനു മുന്നിൽ പൊലീസ് തടഞ്ഞു. സി.പി.എം കാറഡുക്ക ഏരിയ സെക്രട്ടറി സിജു മാത്യു ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡൻറ് രാജേഷ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് സെക്രട്ടറി കെ. ജയൻ, പാർട്ടി ലോക്കൽ സെക്രട്ടറി ടി.എൻ. നമ്പ്യാർ, സി.എച്ച്. രാമചന്ദ്രൻ, നവീൻകുമാർ, ജി. പ്രമോദ്, നാരായണൻ, കെ.പി. രാമചന്ദ്രൻ, നിശ എന്നിവർ സംസാരിച്ചു. മേഖലാ സെക്രട്ടറി പ്രശാന്ത് സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.