വായനവാരാചരണം സംഘടിപ്പിക്കും

കാസർകോട്: വായനവാരാചരണത്തി​െൻറ ഭാഗമായി വിദ്യാർഥികൾക്ക് വായനമത്സരങ്ങളും കവിയരങ്ങും ഉപന്യാസമത്സരങ്ങളും സംഘടിപ്പിക്കും. ജില്ല ഇൻഫർമേഷൻ ഓഫിസി​െൻറ നേതൃത്വത്തിൽ നടത്തുന്ന പരിപാടിക്ക് ജൂൺ 19ന് രാവിലെ 11ന് ഇരിയണ്ണി ഗവ. എച്ച്.എസ്.എസിൽ തുടക്കമാകും. വൈകീട്ട് നീലേശ്വരം രാജാസ് ഹൈസ്കൂളിൽ കുട്ടികൾക്കുള്ള വായനമത്സരം നടക്കും. 20ന് വെള്ളിക്കോത്ത് പി സ്മാരകത്തിലും 22ന് മഞ്ചേശ്വരം ഗോവിന്ദപൈ സ്മാരകത്തിലും കവിയരങ്ങ് നടക്കും. 21ന് കാസർകോട്, കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലകൾ കേന്ദ്രീകരിച്ച് കന്നട, മലയാളം, ഇംഗ്ലീഷ് ഉപന്യാസമത്സരങ്ങളും 23ന് തൃക്കരിപ്പൂർ ഗവ. വി.എച്ച്.എസ്.എസിൽ വായനയുടെ ഗ്രാമീണത എന്ന വിഷയത്തിൽ സെമിനാറും നടക്കും. 24ന് മുതിർന്നവർക്കുള്ള വായനമത്സരങ്ങളും 25ന് പദസംയോജനമത്സരങ്ങളും നടക്കും. വിവിധ വിദ്യാലയങ്ങളിൽ പ്രസംഗമത്സരങ്ങളും വാരാചരണത്തി​െൻറ ഭാഗമായി നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.