മൊബൈല്‍ഫോണ്‍ പൊട്ടിത്തെറിച്ചു

മംഗളൂരു: ബൈക്ക് യാത്രികനായ യുവാവി‍​െൻറ പാൻറി​െൻറ പോക്കറ്റില്‍ കിടന്ന മൊബൈല്‍ഫോണ്‍ പുകഞ്ഞ് പൊട്ടിത്തെറിച്ചു. കടപ്പാടിയിലെ വ്യാപാരി മഞ്ചുനാഥയുടെ ഫോണാണ് പൊട്ടിത്തെറിച്ചത്. െറയില്‍വേ സ്റ്റേഷനിലേക്ക് ബൈക്ക് ഓടിച്ചുപോവുന്നതിനിടെ മൊബൈൽഫോൺവെച്ച പാൻറി​െൻറ കീശയില്‍ ചൂടനുഭവപ്പെട്ടു. പുക ഉയരുന്നത് കണ്ടപ്പോൾ പോക്കറ്റിൽനിന്ന് ഫോണെടുത്ത് വലിച്ചെറിഞ്ഞു. തുടർന്ന് പടക്കംപൊട്ടുന്ന ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. ഫോണ്‍ പരിശോധിച്ചപ്പോൾ ബാറ്ററി ഉരുകിയും പിന്‍ഭാഗം കരിഞ്ഞനിലയിലും കണ്ടു. മുന്‍ഭാഗവും സിം കാര്‍ഡും തകര്‍ന്നിട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.