​ ട്രെയിൻ തട്ടി മരിച്ചു

എരഞ്ഞോളി സ്വദേശിനി ട്രെയിൻ തട്ടി മരിച്ചു മുഴപ്പിലങ്ങാട്: മുഴപ്പിലങ്ങാട് കുളം ബസാർ റെയിൽേവ ഗേറ്റിന് സമീപം ട്രെയിൻ തട്ടി എരഞ്ഞോളി സ്വദേശിനി മരിച്ചു. കുടക്കളത്ത് മക്കിയമ്പത്ത് വീട്ടിൽ പി.കെ. സതി (50) ആണ് മരിച്ചത്. കുളം ബസാർ ബീച്ച് റോഡിലെ റെയിൽവേ ഗേറ്റിൽ ബുധനാഴ്ച വൈകീട്ട് ആറരമണിക്കാണ് അപകടം. ട്രെയിൻ വരുന്നത് ശ്രദ്ധയിൽപെടാതെ റെയിൽമുറിച്ചുകടക്കവേ ഇടിക്കുകയായിരുന്നു. മുഴപ്പിലങ്ങാട് ഭാഗത്ത് ടൈൽസി​െൻറ ജോലികഴിഞ്ഞ് മടങ്ങുേമ്പാഴാണ് ദുരന്തം. കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന ട്രെയിനാണ് ഇടിച്ചത്. ഭർത്താവ്: പരേതനായ ചന്ദ്രൻ. മക്കൾ: ആകാശ്. അദ്വൈത്. സഹോദരൻ: മനോജ്കുമാർ. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി തലശ്ശേരി ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംസ്കാരം വ്യാഴാഴ്ച എരഞ്ഞോളി വൈദ്യുതി ശ്മശാനത്തിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.