കാണാതായ യുവാവ്​ കുളത്തില്‍ മരിച്ചനിലയില്‍

മഞ്ചേശ്വരം: കാണാതായ യുവാവിനെ കവുങ്ങിന്‍തോട്ടത്തിലെ കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ബന്തിയോട് ചിന്നമുഗര്‍ ചെറുങ്കുളയിലെ പരേതനായ ബീരാന്‍ കുഞ്ഞി--ആയിഷ ദമ്പതികളുടെ മകന്‍ മൊയ്‌തീന്‍ ഷാഫിയാണ്‌ (21) മരിച്ചത്‌. ചൊവ്വാഴ്ച രാവിലെ വീട്ടില്‍നിന്ന് പോയതായിരുന്നു. രാത്രിയിലും തിരിച്ചെത്താത്തതിനെ തുടര്‍ന്ന്‌ നാട്ടുകാരുടെ നേതൃത്വത്തില്‍ തിരച്ചില്‍ തുടങ്ങി. ബുധനാഴ്ച രാവിലെ വീട്ടില്‍നിന്ന് അല്‍പം അകലെയുള്ള കുളത്തിലാണ്‌ മൃതദേഹം കണ്ടത്‌. അബദ്ധത്തില്‍ വീണതാണെന്ന് സംശയിക്കുന്നു. കുമ്പള പൊലീസെത്തി അന്വേഷണം തുടങ്ങി. സഹോദരങ്ങൾ: ഇബ്രാഹിം, അഷ്‌റഫ്‌, മൈമൂന, ആമിന, സുഹ്‌റ, നസീമ, സുബൈദ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.