കനത്ത മഴയിൽ കിണർ താഴ്​ന്നു

പെരിങ്ങത്തൂർ: കഴിഞ്ഞദിവസത്തെ കനത്ത മഴയിൽ പുതുതായി നിർമിച്ച കിണർ താഴ്ന്നു. കരിയാട് 27ാം വാർഡിലെ പഴയ പോസ്റ്റ്ഒാഫിസിനടുത്തുള്ള കിഴക്കയിൽ പവിത്ര​െൻറ വീട്ടുകിണറാണ് അപകടാവസ്ഥയിലായത്. രണ്ടാഴ്ച മുമ്പാണ് ഇവിടെ ഗൃഹപ്രവേശം നടത്തിയത്. ഒന്നരലക്ഷം രൂപ നഷ്ടം കണക്കാക്കുന്നു. കിണർവെള്ളം പൂർണമായും ഉപയോഗയോഗ്യമല്ലാതായി. പെരിങ്ങത്തൂർ വില്ലേജ് ഓഫിസർ, പാനൂർ നഗരസഭ കൗൺസിലർ ടി.എം. ബാബുരാജ് മാസ്റ്റർ എന്നിവർ സ്ഥലം സന്ദർശിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.