രക്​തദാത ദിനാചരണം ജില്ലതല ഉദ്​ഘാടനം

കണ്ണൂർ: ലോക രക്തദാത ദിനാചരണത്തി​െൻറ ജില്ലതല ഉദ്ഘാടനം ആരോഗ്യ വകുപ്പി​െൻറ നേതൃത്വത്തിൽ നടന്നു. പി.കെ. ശ്രീമതി എം.പി ഉദ്ഘാടനം നിർവഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ് അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.പി. ജയബാലൻ, കോളജ് ചെയർമാൻ സി. അനിൽകുമാർ, പ്രിൻസിപ്പൽ ഡോ. വിജയമ്മ നായർ, ജില്ല എജുക്കേഷൻ ആൻഡ് മീഡിയ ഓഫിസർ കെ.എൻ. അജയ്, ഡെപ്യൂട്ടി ഓഫിസർ ജോസ് ജോൺ എന്നിവർ സംസാരിച്ചു. ഡി.എം.ഒ ഡോ. കെ. നാരായണ നായിക് സ്വാഗതവും ഡെപ്യൂട്ടി ഡി.എം.ഒ ഡോ. എ.ടി. മനോജ് നന്ദിയും പറഞ്ഞു. ജില്ല ആശുപത്രി രക്തബാങ്ക് മെഡിക്കൽ ഓഫിസർ ഡോ. കെ.ബി. ഷഹീദ ബോധവത്കരണ ക്ലാസെടുത്തു. ജില്ല ആശുപത്രി രക്തബാങ്കി​െൻറയും തലശ്ശേരി ജനറൽ ആശുപത്രി രക്തബാങ്കി​െൻറയും നേതൃത്വത്തിൽ സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ്, ജില്ല പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ ടി.ടി. റംല എന്നിവരുൾപ്പെടെ 78 പേർ രക്തം ദാനം ചെയ്തു. സന്നദ്ധ രക്തദാന മേഖലയിൽ സ്തുത്യർഹ സേവനം കാഴ്ചവെച്ച സംഘടനകളെയും സ്ഥാപനങ്ങളെയും വ്യക്തികളെയും ചടങ്ങിൽ ആദരിച്ചു. ഡി.വൈ.എഫ്.ഐ ജില്ല കമ്മിറ്റി ഒന്നാം സ്ഥാനവും ബ്ലഡ് ഡോണേഴ്സ് കേരള രണ്ടാം സ്ഥാനവും നേടി. സേവാഭാരതിയും ലൈഫ് ഡോണേഴ്സ് കേരളയും മൂന്നാം സ്ഥാനം പങ്കിട്ടു. ജേതാക്കൾക്കുള്ള ഉപഹാരം എം.പി വിതരണം ചെയ്തു. ഒരു വർഷത്തിനുള്ളിൽ മൂന്ന് തവണ ക്യാമ്പ് നടത്തിയ കണ്ണൂർ പോളിടെക്നിക്, ഒരു ക്യാമ്പിൽ 100 യൂനിറ്റ് രക്തം നൽകിയ ഇരിക്കൂർ സിബ്ഗ കോളജ് എന്നിവയെയും ജില്ല ആശുപത്രി രക്തബാങ്കിലേക്ക് എല്ലാ ദിവസവും നാലോ അഞ്ചോ രക്തദാതാക്കളെ അയച്ച കണ്ണൂർ കോളജ് ഓഫ് കോമേഴ്സിനെയും ചടങ്ങിൽ ആദരിച്ചു. 16 തവണ എം.സി.സിയിൽ പ്ലേറ്റ്ലെറ്റ് ദാനം ചെയ്ത മാഹി സ്വദേശി നിഗിൽ രവീന്ദ്രൻ, നാലു തവണ രക്തദാനം നടത്തിയ മയ്യിൽ സ്വദേശി അഗസ്ത്യ ദേവി, തളിപ്പറമ്പ് സർ സയ്യിദ് കോളജ് വിദ്യാർഥി റസിൻ എന്നിവർക്കും ചടങ്ങിൽ ഉപഹാരം സമ്മാനിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.