വ്യക്​തിത്വ വികസന പരിശീലനം

കണ്ണൂർ: പട്ടികജാതി വികസന വകുപ്പിനു വേണ്ടി സി-.ഡിറ്റ് നടപ്പാക്കുന്ന സൈബർശ്രീയിൽ ഇംഗ്ലീഷ് കമ്യൂണിക്കേഷൻ, വ്യക്തിത്വ വികസന പരിശീലനത്തിന് 20നും 26നും ഇടയിൽ പ്രായമുള്ള പട്ടികജാതി വിഭാഗക്കാർക്ക് അപേക്ഷിക്കാം. മൂന്നു മാസത്തെ ഐ.ടി അധിഷ്ഠിത പരിശീലനത്തിൽ ഏതെങ്കിലും വിഷയത്തിൽ ബിരുദം/ഡിപ്ലോമ പാസായവർക്കും എൻജിനീയറിങ് കോഴ്സ് പൂർത്തീകരിച്ചവർക്കും പങ്കെടുക്കാം. തിരുവനന്തപുരത്ത് നടത്തുന്ന പരിശീലനത്തിൽ പങ്കെടുക്കുന്നവർക്ക് പ്രതിമാസം 4000 രൂപ സ്റ്റൈപൻഡ് ലഭിക്കും. താൽപര്യമുള്ളവർ യോഗ്യത, വയസ്സ്, ജാതി എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളോടൊപ്പം അപേക്ഷ ജൂൺ 30ന് മുമ്പ് സൈബർശ്രീ, സി.-ഡിറ്റ്, പൂർണിമ, ഹോസ്പിറ്റൽ റോഡ്, തൈക്കാട് പി.ഒ., തിരുവനന്തപുരം--695014 എന്ന വിലാസത്തിൽ അയക്കണം. ഫോൺ: 0471 2323949. ഒറ്റത്തവണ തീർപ്പാക്കൽ കണ്ണൂർ: സംസ്ഥാന ഭവനനിർമാണ ബോർഡിൽനിന്ന് വായ്പയെടുത്ത കുടിശ്ശികക്കാർക്കായി നടപ്പാക്കിവരുന്ന ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയുടെ കാലാവധി 30ന് അവസാനിക്കും. കാലാവധിക്കുള്ളിൽ ഭവനവായ്പ കുടിശ്ശിക അടച്ചുതീർക്കുന്ന ഗുണഭോക്താക്കൾക്ക് പിഴപ്പലിശ, വീഴ്ചപ്പലിശ എന്നിവയിൽ ഇളവുകൾ ലഭിക്കും. റവന്യൂ റിക്കവറി നടപടി നേരിടുന്നവർക്കും ആനുകൂല്യം പ്രയോജനപ്പെടുത്താമെന്ന് എക്സിക്യൂട്ടിവ് എൻജിനീയർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.