ജലസുരക്ഷക്കായി സെമിനാർ

പെരിയ: ശാസ്ത്രീയമാർഗങ്ങളിലൂടെ ജലദൗർലഭ്യം പരിഹരിക്കാനുള്ള നിർദേശങ്ങളുമായി ജലസുരക്ഷ സെമിനാർ സംഘടിപ്പിച്ചു. സംസ്കൃതി പുല്ലൂരി​െൻറ നേതൃത്വത്തിലാണ് സെമിനാർ സംഘടിപ്പിച്ചത്. ജലസംരക്ഷണം, കിണർ റീചാർജിങ്, ശാസ്ത്രീയവും ദീർഘവീക്ഷണത്തോടെയുമുള്ള ജലസുരക്ഷാമാർഗങ്ങൾ, മഴവെള്ളസംഭരണം, ജലസാക്ഷരത തുടങ്ങിയ വിഷയങ്ങൾ സെമിനാറിൽ പ്രതിപാദിച്ചു. പുല്ലൂർ- പെരിയ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശാരദ എസ്. നായർ ഉദ്ഘാടനം ചെയ്തു. സംസ്കൃതി പുല്ലൂർ പ്രസിഡൻറ് കെ. ശശിധരൻ അധ്യക്ഷത വഹിച്ചു. പ്രഫ. എം. ഗോപാലൻ വിഷയം അവതരിപ്പിച്ചു. എ. സന്തോഷ്കുമാർ, ബി.വി. വേലായുധൻ, ടി. ബിന്ദു, പി. ജനാർദനൻ, എ.ടി. ശശി, കെ. സീത, ഓമന വിജയൻ, എം.വി. വിജയകുമാർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.