നിലംപൊത്താറായ മരങ്ങൾ മുറിച്ചുമാറ്റുന്നില്ലെന്ന് പരാതി

ബദിയടുക്ക: നിലംപൊത്താറായ മരങ്ങൾ മുറിച്ചുമാറ്റുന്നില്ലെന്ന് പരാതി. ബദിയടുക്ക പൊതുമരാമത്തി​െൻറ കീഴിലുള്ള ബദിയടുക്ക--ചെർക്കള റോഡിലെ മായിലംകോടിയിലാണ് മരങ്ങൾ ഭീഷണി ഉയർത്തുന്നത്. കുന്നിൻപ്രദേശത്തുള്ള മരങ്ങൾ റോഡിലേക്ക് ചാഞ്ഞുകിടക്കുന്നു. കഴിഞ്ഞദിവസം രാത്രി റോഡിലേക്കുമറിഞ്ഞ കൂറ്റൻ മരം വൻ ദുരന്തമാണ് ഒഴിവാക്കിയത്. ഏറെനേരം ഗതാഗത തടസം ഉണ്ടായിട്ടും ബന്ധപ്പെട്ട അധികാരികൾ സംഭവസ്ഥലത്ത് എത്താത്ത സ്ഥിതിയാണ് ഉണ്ടായത്. പ്രദേശത്തെ ഡി.വൈ.എഫ്.ഐ പ്രവർത്തകരാണ് മരം മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചത്. ഇതുവരെയായി ഇത്തരത്തിലുള്ള ഭീഷണി ഉയർത്തുന്ന മരങ്ങൾ മുറിച്ചുമാറ്റാനുള്ള ഫണ്ട് പോലും വന്നില്ലെന്ന് പൊതുമരാമത്ത് അധികൃതർ പറഞ്ഞു. കൂടുതൽ സ്കൂൾ ബസുകൾ കടന്നുപോകുന്ന റോഡാണിത്. കഴിഞ്ഞവർഷം മരം മുറിച്ചുമാറ്റുന്നതി​െൻറ പേരിൽ നിരവധി മരങ്ങളാണ് മാഫിയസംഘം കടത്തിയത്. സർക്കാർ മരങ്ങൾ കടത്തിക്കൊണ്ടുപോകുന്നതിനെതിരെ ജാഗ്രതപുലർത്താനും അപകടഭീതിയുള്ള മരങ്ങളും മരക്കൊമ്പുകളും മുറിച്ചുമാറ്റാനും പൊതുമരാമത്തും ഫോറസ്റ്റ് അധികൃതരും തയാറാകണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.