ട്രോളിങ്​ നിരോധനം: തീരത്ത്​ വറുതിയുടെ കാഴ്​ചകൾ

കണ്ണൂർ: മത്സ്യബന്ധനത്തിന് നിയന്ത്രണമേർപ്പെടുത്തിയുള്ള ട്രോളിങ് നിരോധനം 14ന് അർധരാത്രി മുതൽ നിലവിൽ വരുന്നതി​െൻറ വറുതിക്കാഴ്ചകളായിരുന്നു ഇന്നലെ തീരങ്ങളിൽ. തലശ്ശേരി, തലായി, ആയിക്കര എന്നിവിടങ്ങളിൽനിന്നുള്ള ബോട്ടുകളെല്ലാം ഇന്നലെ കരയണഞ്ഞു. ബുധനാഴ്ചയോടെ മുഴുവൻ ബോട്ടുകളും കരക്കെത്തിക്കും. ട്രോളിങ് നിരോധനകാലം മത്സ്യപ്രജനനം നടക്കുന്ന കാലയളവ് കൂടിയായതിനാൽ നിരോധനം ലംഘിക്കുന്നവരെ പിടികൂടാൻ ഫിഷറീസ് വകുപ്പും മറൈൻ എൻേഫാഴ്സ്മ​െൻറും സജ്ജമായി. ജൂലൈ 31 വരെയാണ് നിയന്ത്രണം. പരമ്പരാഗത വള്ളങ്ങൾക്ക് 12 നോട്ടിക്കൽ മൈൽ വരെ അനുവദിക്കുന്ന മത്സ്യബന്ധനം മാത്രമായിരിക്കും മത്സ്യത്തൊഴിലാളികൾക്കുള്ള ആശ്വാസം. ഇവർ കടലിൽ നിന്നെത്തിക്കുന്ന മത്സ്യം മാത്രമായിരിക്കും വരുംദിവസങ്ങളിൽ മത്സ്യവിപണിയിലെത്തുക. ട്രോളിങ് നിരോധനം ആരംഭിക്കാറായതോടെ മത്സ്യബന്ധന ബോട്ടുകൾ തൊഴിലാളികൾ തന്നെ കരക്കെത്തിച്ചുതുടങ്ങി. ബോട്ടുകള്‍ക്ക് അറ്റകുറ്റപ്പണി നടത്താനും പെയിൻറടിക്കാനും വലയും മറ്റ് അനുബന്ധ ഉപകരണങ്ങള്‍ക്ക് ആവശ്യമായ അറ്റകുറ്റപ്പണി നടത്താനുമാണ്‌ തൊഴിലാളികൾ േട്രാളിങ് നിരോധനകാലം ഉപയോഗിക്കുക. ജില്ലയിൽ ഏറ്റവും കൂടുതൽ ബോട്ടുകൾ മത്സ്യബന്ധനത്തിനായി കടലിലിറങ്ങുന്നത് അഴീക്കലിൽ നിന്നാണ്. ഇരുന്നൂറോളം ബോട്ടുകളാണ് ഇവിടെ നിന്നും ദിനംപ്രതി കടലിലിറങ്ങുന്നത്്. കർണാടക, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്നുള്ള തൊഴിലാളികളാണ് ഇൗ ബോട്ടുകളിലെ ഭൂരിഭാഗം തൊഴിലാളികളും. ട്രോളിങ് നിരോധനം അടുത്തതോടെ ഭൂരിഭാഗം തൊഴിലാളികളും നാട്ടിലേക്ക് തിരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.