അര്‍ഹരായവർക്ക് ലഭിക്കുമ്പോള്‍ അവാര്‍ഡി​െൻറ മൂല്യം വര്‍ധിക്കുന്നു ^ഡോ. ഖാദര്‍ മാങ്ങാട്

അര്‍ഹരായവർക്ക് ലഭിക്കുമ്പോള്‍ അവാര്‍ഡി​െൻറ മൂല്യം വര്‍ധിക്കുന്നു -ഡോ. ഖാദര്‍ മാങ്ങാട് കാഞ്ഞങ്ങാട്: അര്‍ഹരായവർക്ക് അവാര്‍ഡ് ലഭിക്കുമ്പോള്‍ അതി​െൻറ മൂല്യം വർധിക്കുന്നുവെന്ന് ഡോ. ഖാദര്‍ മാങ്ങാട്. ഇന്ത്യന്‍ ഭാഷാശാസ്ത്രകാരൻ ഡോ. വെങ്കടരാമയ്യയുടെ സ്മരണാര്‍ഥമുള്ള ദ്രാവിഡഭാഷാ ശാസ്ത്രപുരസ്‌കാരം നേടിയ ഡോ. എ.എം. ശ്രീധരന്‍, സമസ്ത കേരള സാഹിത്യപരിഷത്ത് നിര്‍വാഹക സമിതിയംഗമായി െതരഞ്ഞെടുക്കപ്പെട്ട വി.വി. പ്രഭാകരന്‍ എന്നിവരെ ആദരിച്ച് സംസ്‌കാര സാഹിതി ജില്ല കമ്മിറ്റി സംഘടിപ്പിച്ച ആദരം-2017 ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡോ. എ.എം. ശ്രീധരന്‍, വി.വി. പ്രഭാകരന്‍ എന്നിവരെ ഡോ. ഖാദര്‍ മാങ്ങാട് ഉപഹാരം നല്‍കി പൊന്നാട അണിയിച്ച് ആദരിച്ചു. കെ. ദിനേശന്‍ മൂലക്കണ്ടം അധ്യക്ഷത വഹിച്ചു. അഡ്വ. പി.കെ. ചന്ദ്രശേഖരന്‍, എം. അസിനാര്‍, എ.കെ. ശശിധരന്‍, ദീപേഷ് കുറുവാട്ട്, എ.വി. ചന്ദ്രൻ മാസ്റ്റര്‍, മടിയന്‍ ഉണ്ണികൃഷ്ണന്‍, ദിനേശന്‍ പൂച്ചക്കാട് എന്നിവര്‍ സംസാരിച്ചു. രാഘവന്‍ കുളങ്ങര സ്വാഗതവും പി.വി. രാജേഷ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.