കലക്​ടറുടെ പേരിൽ വ്യാജവാർത്ത: അന്വേഷിക്കാൻ ജില്ല പൊലീസ്​ മേധാവിക്ക്​ നിർദേശം

കാസർകോട്: ജില്ല കലക്ടറുടെ പേരിൽ സമൂഹമാധ്യമങ്ങളിൽ വ്യാജവാർത്ത പ്രചരിപ്പിച്ചത് സംബന്ധിച്ച് ജില്ല പൊലീസ് മേധാവിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടത്തും. കലക്ടർ കെ. ജീവൻ ബാബുവി​െൻറ നിർദേശപ്രകാരമാണിത്. കനത്ത മഴകാരണം ജില്ലയിലെ വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച കലക്ടർ അവധി പ്രഖ്യാപിച്ചെന്നായിരുന്നു ഞായറാഴ്ച രാത്രി വാട്സ്ആപ് വഴി പ്രചരിച്ച സന്ദേശം. ഇതുസംബന്ധിച്ച് ഒാൺലൈൻ പോർട്ടലിൽ വാർത്ത പ്രസിദ്ധീകരിച്ചതായി തെറ്റിദ്ധരിപ്പിക്കാൻ പോർട്ടലി​െൻറ ലിങ്ക് സഹിതമായിരുന്നു സന്ദേശം. വ്യാജസന്ദേശം ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് കലക്ടർ അന്വേഷണത്തിന് നിർദേശം നൽകിയത്. ഇത്തരം വ്യാജസന്ദേശങ്ങൾ ദുരന്തനിവാരണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളെ ബാധിക്കുന്നതായി കലക്ടർ ചൂണ്ടിക്കാട്ടി. വാർത്ത പ്രചരിപ്പിച്ചവർക്കെതിരെ ശകതമായ നിയമനടപടി സ്വീകരിച്ച് റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് ജില്ല െപാലീസ് മേധാവിക്ക് നൽകിയ നിർദേശം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.