ലോക രക്തദാതാ ദിനാചരണം: ജില്ലതല ഉദ്ഘാടനം ഇന്ന്

കണ്ണൂർ: ആരോഗ്യവകുപ്പി​െൻറ നേതൃത്വത്തില്‍ ലോക രക്തദാതാ ദിനാചരണത്തി​െൻറ ജില്ലതല ഉദ്ഘാടനം ഇന്ന് രാവിലെ 10ന് കണ്ണൂര്‍ കോളജ് ഓഫ് കോമേഴ്‌സില്‍ പി.കെ. ശ്രീമതി എം.പി നിര്‍വഹിക്കും. ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ് അധ്യക്ഷത വഹിക്കും. ജില്ല കലക്ടര്‍ മിര്‍ മുഹമ്മദലി മുഖ്യാതിഥിയാകും. സന്നദ്ധ രക്തദാനമേഖലയില്‍ സ്തുത്യര്‍ഹമായ സേവനം കാഴ്ചവെച്ച സംഘടനകളെയും സ്ഥാപനങ്ങളെയും വ്യക്തികളെയും ചടങ്ങില്‍ ആദരിക്കും. തുടര്‍ന്ന് നടക്കുന്ന ബോധവത്കരണ സെമിനാറില്‍ ജില്ല ആശുപത്രി രക്തബാങ്ക് മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ.ബി. ഷഹീദ ക്ലാസെടുക്കും. ജില്ല ആശുപത്രി, തലശ്ശേരി ജനറല്‍ ആശുപത്രി രക്തബാങ്കുകളുടെ നേതൃത്വത്തില്‍ സന്നദ്ധ രക്തദാന ക്യാമ്പും നടക്കും. രക്തദാനത്തിന് സന്നദ്ധരായിട്ടുള്ളവര്‍ രാവിലെ 10നും 12നുമിടയില്‍ കോളജ് ഓഫ് കോമേഴ്‌സില്‍ എത്തിച്ചേരണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.