േട്രാളിങ്​ നിരോധനം ഇന്ന്​ അർധരാത്രിമുതൽ; ജില്ലയിൽ ക്രമീകരണങ്ങളായി

കാസർകോട്: ഇന്ന് അർധരാത്രി മുതൽ നിലവിൽവരുന്ന ട്രോളിങ് നിരോധനത്തിന് മുന്നോടിയായി ജില്ലയിൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തി. ട്രോളിങ് ബാധകമല്ലാത്ത പരമ്പരാഗത തൊഴിലാളികൾക്ക് സുരക്ഷാക്രമീകരണങ്ങൾ ഒരുക്കും. നിരോധനകാലയളവിൽ കടലിൽ പേട്രാളിങ് നടത്തുന്നതിനും അപകടങ്ങളിൽെപടുന്നവർക്ക് രക്ഷാസംവിധാനം ഏർപ്പെടുത്തുന്നതിനുമായി ഒരു യന്ത്രവത്കൃത ബോട്ട്, യന്ത്രവത്കൃത ഫൈബർ വള്ളം എന്നിവ സജ്ജമാക്കിയിട്ടുണ്ട്. ജില്ലയിൽ 162 യന്ത്രവത്കൃത ബോട്ടുകളും 2015 യന്ത്രവത്കൃത വള്ളങ്ങളും 96 യന്ത്രം ഘടിപ്പിക്കാത്ത വള്ളങ്ങളുമാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഒാഫിസിൽ കൺേട്രാൾറൂം ആരംഭിച്ചിട്ടുണ്ട്. കൺേട്രാൾ റൂം മുഖേന മത്സ്യത്തൊഴിലാളികൾക്ക് കാലാവസ്ഥാ മുന്നറിയിപ്പ് നൽകും. ദിവസവാടക അടിസ്ഥാനത്തിൽ ഏർപ്പെടുത്തിയ ബോട്ടുകളിൽ സ്ഥിരം ജോലിക്കാർക്ക് പുറേമ പരിശീലനം ലഭിച്ച മത്സ്യത്തൊഴിലാളികളെയും രക്ഷാപ്രവർത്തകരായി നിയോഗിച്ചിട്ടുണ്ട്. േട്രാളിങ് നിരോധനകാലയളവിൽ മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് സൗജന്യറേഷൻ ഉൾപ്പെടെയുള്ള സഹായം ലഭ്യമാക്കണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.