ഏഴിമല നാവിക അക്കാദമി കമാൻഡൻറ്​ ഹാജരാകണമെന്ന്​ മനുഷ്യാവകാശ കമീഷൻ

കണ്ണൂർ: ഏഴിമല നാവിക അക്കാദമിയിലെ മാലിന്യപ്ലാൻറുമായി ബന്ധപ്പെട്ട പരാതിയില്‍ അക്കാദമി കമാൻഡൻറ് അടുത്ത സിറ്റിങ്ങില്‍ ഹാജരാകണമെന്ന് മനുഷ്യാവകാശ കമീഷൻ ആവശ്യപ്പെട്ടു. മാലിന്യപ്രശ്നവുമായി ബന്ധപ്പെട്ട് പ്രദേശവാസികളുമായി ഉണ്ടാക്കിയ കരാര്‍ സമര്‍പ്പിക്കാൻ കമീഷൻ ജില്ല കലക്ടർക്കും നിർദേശം നൽകി. ജനങ്ങളുടെ ജീവിതം നരകതുല്യമാക്കിയ മാലിന്യപ്രശ്നം സംബന്ധിച്ച് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് ഇന്നലെ െഗസ്റ്റ് ഹൗസിൽ നടന്ന സിറ്റിങ്ങിൽ കമീഷൻ ഉത്തരവിട്ടത്. കമീഷന്‍ ആക്ടിങ് ചെയര്‍പേഴ്‌സൻ പി. മോഹനദാസി​െൻറ നേതൃത്വത്തില്‍ നടന്ന സിറ്റിങ്ങില്‍ 28 കേസുകള്‍ പരിഗണിച്ചതില്‍ 11 എണ്ണം തീര്‍പ്പായി. നാലു കേസ് അടുത്ത സിറ്റിങ്ങിലേക്ക് മാറ്റി. മെഡിക്കല്‍ വിദ്യാര്‍ഥിയായിരുന്ന ഷംന തസ്‌നീമി​െൻറ മരണം സംബന്ധിച്ച് പിതാവ് നല്‍കിയ പരാതിയില്‍ അന്തിമ റിപ്പോര്‍ട്ട് നല്‍കാന്‍ എറണാകുളം ഡിവൈ.എസ്.പിക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. സിറ്റിങ്ങില്‍ ആറു പുതിയ പരാതികളും പരിഗണിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.