മെറിറ്റ് കം മീൻസ്​ സ്​കോളർഷിപ്പിന് അപേക്ഷിക്കാം

കേന്ദ്ര ന്യൂനപക്ഷ ക്ഷേമകാര്യ മന്ത്രാലയം കേരളത്തിലെ ന്യൂനപക്ഷ സമുദായങ്ങളിൽപെട്ട (ക്രിസ്ത്യൻ, മുസ്ലിം, സിഖ്, പാഴ്സി, ബുദ്ധ, ജൈനർ) വിവിധ പ്രഫഷനൽ കോഴ്സുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് 2017–18 അധ്യയനവർഷത്തിൽ നൽകുന്ന മെറിറ്റ് കം മീൻസ് സ്കോളർഷിപ്പിനുള്ള ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ കേരളത്തിൽ ജനിച്ചവരും കേന്ദ്രസർക്കാർ അംഗീകരിച്ച ഏതെങ്കിലും സാങ്കേതിക/പ്രഫഷനൽ കോഴ്സിന് പഠിക്കുന്ന ആളുമായിരിക്കണം. കുടുംബവാർഷിക വരുമാനം 2.50 ലക്ഷം കവിയാൻ പാടില്ല. ഹയർസെക്കൻഡറി/ബിരുദതലത്തിൽ 50 ശതമാനം മാർക്ക് വാങ്ങിയിരിക്കണം. ഒന്നാംവർഷ ഡിഗ്രിക്ക് പഠിക്കുന്നവർക്ക് പ്ലസ് ടു മാർക്കിനെ അടിസ്ഥാനമാക്കിയാണ് സ്കോളർഷിപ് നൽകുക. ഡിഗ്രി തലത്തിലെ മൊത്തം മാർക്കാണ് പി.ജി തലത്തിൽ സ്കോളർഷിപ്പിന് കണക്കാക്കുന്നത്. അപേക്ഷകർ ഇപ്പോൾ പഠിക്കുന്ന കോഴ്സിന് മറ്റ് സ്കോളർഷിപ്പോ സ്റ്റൈപൻഡോ സ്വീകരിക്കാൻ പാടില്ല. ഐ.എഫ്.എസ്.സി കോഡുള്ള ദേശസാത്കൃത ബാങ്കുകളിൽ സ്വന്തംപേരിൽ ബാങ്ക് അക്കൗണ്ട് ഉണ്ടായിരിക്കണം. ഒരു കുടുംബത്തിൽപ്പെട്ട രണ്ടിൽ കൂടുതൽ കുട്ടികൾക്ക് ഒരേസമയം സ്കോളർഷിപ്പിന് അർഹതയില്ല. കൂടുതൽ വിവരങ്ങൾ www.scholarships.gov.in ൽ ലഭിക്കും. www.minortiyaffairs.gov.in ൽ അപേക്ഷിക്കാനുള്ള ലിങ്ക് ലഭ്യമാണ്. ഓൺലൈൻ അപേക്ഷ മാത്രമേ പരിഗണിക്കൂ. പുതി‍യ സ്കോളർഷിപ്പിന് ആഗസ്റ്റ് 31വരെ അപേക്ഷിക്കാം. നിലവിലെ സ്കോളർഷിപ് പുതുക്കുന്നതിനുള്ള അപേക്ഷ ജൂലൈ 31വരെ നൽകാം. കഴിഞ്ഞവർഷം സ്കോളർഷിപ് ലഭിച്ചവർ പുതുക്കലിന് മാത്രമാണ് അപേക്ഷിക്കേണ്ടത്. മുൻവർഷം അപേക്ഷിച്ച് അനുമതി ലഭിച്ചിട്ടും അക്കൗണ്ട് വഴി തുക ലഭിക്കാത്ത അപേക്ഷകർ ഈ വർഷം പുതുക്കലിനാണ് അപേക്ഷ നൽകേണ്ടത്. അപേക്ഷകരുടെ ആധാർ ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്തിരിക്കണം. കൂടുതൽ വിവരങ്ങൾക്ക് 9497723630, 0471 2561214. സർട്ടിഫിക്കറ്റ് വിതരണം മാർച്ച് 2017ൽ നടന്ന രണ്ടാംവർഷ ഹയർസെക്കൻഡറി പരീക്ഷയുടെ സർട്ടിഫിക്കറ്റ്, മൈേഗ്രഷൻ സർട്ടിഫിക്കറ്റ് എന്നിവ ജൂൺ 14 മുതൽ വിതരണം ചെയ്യും. വിദ്യാർഥികൾ അതത് സ്കൂളുകളിൽ ബന്ധപ്പെടണം. രണ്ടാംവർഷ സേ/ ഇംപ്രൂവ്മ​െൻറ് പരീക്ഷ മാറ്റി ജൂൺ 15ന് നടത്താനിരുന്ന രണ്ടാംവർഷ ഹയർസെക്കൻഡറി സേ/ഇംപ്രൂവ്മ​െൻറ് പരീക്ഷകൾ ജൂൺ 20ലേക്ക് മാറ്റി. പരീക്ഷ ടൈംടേബിളിലും സമയത്തിലും പരീക്ഷകേന്ദ്രങ്ങളിലും മാറ്റമില്ല. വിജിലൻസ് പരാതികൾ 1064ൽ അറിയിക്കാം വിജിലൻസ് ആൻഡ് ആൻറികറപ്ഷൻ ബ്യൂറോയിൽ പൊതുജനങ്ങളിൽനിന്ന് 1064ൽ പരാതികൾ സ്വീകരിക്കും. നേരേത്ത ഉണ്ടായിരുന്ന 8592900900 എന്ന നമ്പർ റദ്ദ് ചെയ്തതായി ഡയറക്ടർ അറിയിച്ചു. വി.എച്ച്.എസ്.ഇ സേവ് എ ഇയർ പരീക്ഷ വൊക്കേഷണൽ ഹയർസെക്കൻഡറി ജൂൺ എട്ടിന് നടത്താനിരുന്ന കെമിസ്ട്രി, ഇക്കണോമിക്സ് പരീക്ഷകൾ ബുധനാഴ്ച നടക്കും. ബുധനാഴ്ച നടത്താനിരുന്ന എൻട്രപ്രണർഷിപ് െഡവലപ്മ​െൻറ് ജി.എഫ്.സി, വൊക്കേഷണൽ തിയറി എന്നിവ ജൂൺ 19ലേക്കും ജൂൺ ഒമ്പതിന് നടക്കേണ്ടിയിരുന്ന മാത്തമാറ്റിക്സ് പരീക്ഷ 20 ലേക്കും മാറ്റി. സമയക്രമത്തിനും പരീക്ഷ കേന്ദ്രങ്ങൾക്കും മാറ്റമില്ല. എല്ലാ വൊക്കേഷണൽ, നോൺ വൊക്കേഷണൽ, മോഡുലർ പ്രായോഗിക പരീക്ഷകൾ വിദ്യാർഥികൾ പഠനം പൂർത്തിയാക്കിയ കേന്ദ്രങ്ങളിൽ ജൂൺ 21 മുതൽ 24വരെ നടത്തും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.