തേങ്ങയില്‍നിന്ന്​ മുളപൊട്ടി മൂന്നു മാസത്തിനകം തെങ്ങിന്‍തൈ കുലച്ചു; അപൂർവമെന്ന് കൃഷിശാസ്ത്രജ്ഞർ

ചെറുവത്തൂര്‍: തേങ്ങയില്‍നിന്ന് മുളപൊട്ടി മൂന്നു മാസത്തിനകം തെങ്ങിന്‍തൈ കുലച്ചു. തെങ്ങില്‍ അപൂര്‍വമായി മാത്രം സംഭവിക്കുന്ന ജനിതകമാറ്റത്തെക്കുറിച്ച് കൃഷിശാസ്ത്രജ്ഞര്‍ പഠനം തുടങ്ങി. തായന്നൂര്‍ എണ്ണപ്പാറയിലെ എന്‍.കെ. കറുത്തമ്പുവി​െൻറ കൃഷിയിടത്തിലാണ് എല്ലാവരെയും വിസ്മയിപ്പിച്ച് തൈ കുലച്ചത്. എട്ടുമാസം മുമ്പാണ് നാടന്‍ തേങ്ങകള്‍ മുളപ്പിക്കാനായി ഇദ്ദേഹം പാകിയത്. ഇതില്‍ ഒരു തേങ്ങയില്‍നിന്നാണ് മൂന്നു മാസത്തിനിടയില്‍ കുല പൊട്ടിയിരിക്കുന്നത്. കുലയില്‍ പത്തോളം മച്ചിങ്ങകള്‍ ഇപ്പോള്‍തന്നെയുണ്ട്. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്നറിയാന്‍ കറുത്തമ്പു പിലിക്കോട് കാര്‍ഷിക ഗവേഷണകേന്ദ്രത്തിലെ കൃഷിശാസ്ത്രജ്ഞരെ ബന്ധപ്പെടുകയായിരുന്നു. ഡോ. ടി. സന്തോഷ്‌കുമാറി​െൻറ നേതൃത്വത്തിലുള്ള ശാസ്ത്രജ്ഞര്‍ കൃഷിയിടത്തില്‍ എത്തി തെങ്ങിന്‍തൈ പരിശോധിച്ചു. അപൂര്‍വമായി മാത്രമേ ഇത്തരം സംഭവങ്ങള്‍ ഉണ്ടാവാറുള്ളൂ എന്നും കൂടുതല്‍ പഠനം നടത്തുമെന്നും അവർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.