കേളകത്ത് ആന പ്രതിരോധ മതില്‍ ഉദ്ഘാടനം നാളെ

കണ്ണൂർ: വന്യജീവി ആക്രമണം മൂലം ദുരിതമനുഭവിക്കുന്ന കൊട്ടിയൂര്‍ റേഞ്ചിലെ കേളകം പഞ്ചായത്തില്‍ വളയഞ്ചാല്‍ മുതല്‍ കരിയംകാപ്പുവരെയുള്ള 9.25 കി.മീ ദൂരത്തില്‍ നിര്‍മിച്ച ആന പ്രതിരോധ മതിലി​െൻറ ഉദ്ഘാടനം 15ന് ഉച്ച മൂന്ന് മണിക്ക് വനം മന്ത്രി കെ. രാജു നിര്‍വഹിക്കും. ചെട്ടിയാംപറമ്പ് ഗവ യു.പി സ്‌കൂളില്‍ നടക്കുന്ന ചടങ്ങില്‍ സണ്ണി ജോസഫ് എം.എൽ.എ അധ്യക്ഷത വഹിക്കും. ആന പ്രതിരോധ മതില്‍ നിര്‍മിച്ച ഊരാളുങ്കല്‍ സൊസൈറ്റിക്കുവേണ്ടി ചെയര്‍മാന്‍ രമേശന്‍ പാലേരി, മതില്‍ നിര്‍മാണ കമ്മിറ്റി രക്ഷാധികാരി ഫാ. മനോജ് ഒറ്റപ്ലാക്കല്‍ എന്നിവര്‍ക്ക് ഉപഹാരം നല്‍കും. ചടങ്ങില്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ശ്രാവണ്‍ കുമാര്‍ വർമ, ജില്ല കലക്ടര്‍ മിര്‍ മുഹമ്മദ് അലി, പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ടി. പ്രസന്ന, കേളകം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മൈഥിലി രമണന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.