റോഡ്​ നിർമാണത്തെച്ചൊല്ലി കൗൺസിൽ യോഗത്തിൽ ബഹളം

നീലേശ്വരം: രാജാ റോഡ് കെ.സി.കെ. രാജ ക്ലിനിക്കിന് സമീപത്തുകൂടി സി.െഎ.ടി.യു ഒാഫിസിലേക്ക് റോഡ് നിർമിക്കുന്നതിനെച്ചൊല്ലി നഗരസഭ കൗൺസിൽ യോഗത്തിൽ ബഹളം. പ്രതിപക്ഷ നേതാവ് എറുവാട്ട് മോഹനനാണ് ക്രമപ്രശ്നം ഉന്നയിച്ചത്. കോൺക്രീറ്റ് റോഡ് നിർമിക്കുന്നതിൽ പരാതിയില്ലെന്നും എന്നാൽ, ഇത് സുതാര്യവും ജനങ്ങൾക്ക് ഉപകാരപ്പെടുന്നതുമാകണമെന്നും എറുവാട്ട് മോഹനൻ അഭിപ്രായപ്പെട്ടു. എന്നാൽ, ഗ്രാമസഭയിൽ ഉയർന്നുവന്ന ആവശ്യപ്രകാരമാണ് റോഡ് കോൺക്രീറ്റ് ചെയ്യുന്ന പ്രവൃത്തി ആരംഭിച്ചതെന്ന് വൈസ് ചെയർപേഴ്സൻ വി. ഗൗരി മറുപടി പറഞ്ഞു. കൗൺസിലർമാർപോലും അറിയാതെ ഇവിടത്തെ നീരൊഴുക്ക് തടഞ്ഞ് തിടുക്കപ്പെട്ട് റോഡ് നിർമിക്കുകയാണെന്നും പണി നിർത്തിവെക്കണമെന്നും പ്രതിപക്ഷം രേഖാമൂലം പരാതി നൽകി. എന്നാൽ, ഇത് കൗൺസിൽ യോഗം തള്ളി. നഗരസഭ ഒാഫിസ് കെട്ടിട നിർമാണത്തിനായി വാങ്ങിയ സ്ഥലത്തി​െൻറ മണ്ണ് പരിശോധനക്ക് 2.50 ലക്ഷം രൂപ ചെലവ് വരുമെന്ന കാസർകോട് എൽ.ബി.എസ് എൻജിനീയറിങ് കോളജിൽനിന്നുള്ള നിർദേശം കൗൺസിൽ യോഗം അംഗീകരിച്ചു. യോഗത്തിൽ ചെയർമാൻ കെ.പി. ജയരാജൻ അധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്സൻ വി. ഗൗരി, കൗൺസിലർമാരായ പി.കെ. രതീഷ്, എറുവാട്ട് മോഹനൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.