സമ്പൂര്‍ണ ജൈവ കാര്‍ഷിക മണ്ഡലം: ജില്ലതല അവാര്‍ഡ് ദാനം നാളെ

കണ്ണൂർ: പച്ചക്കറി വികസനം, വിജ്ഞാന വ്യാപനം, സമ്പൂര്‍ണ ജൈവ കാര്‍ഷിക മണ്ഡലം എന്നീ മേഖലകളില്‍ ജില്ലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചെവച്ചവരെ കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പി​െൻറ ആഭിമുഖ്യത്തില്‍ അവാര്‍ഡ് നല്‍കി ആദരിക്കും. 15ന് രാവിലെ 10 മണിക്ക് നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കോമേഴ്‌സ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി വി.എസ്. സുനില്‍കുമാര്‍ പരിപാടി ഉദ്ഘാടനം ചെയ്യും. മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അധ്യക്ഷത വഹിക്കും. ചടങ്ങില്‍ ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയുടെ തൈ വിതരണോദ്ഘാടനം മേയര്‍ ഇ.പി. ലതയും സമ്പൂര്‍ണ ജൈവ കാര്‍ഷിക മണ്ഡലം അവാര്‍ഡ് വിതരണം പി.കെ. ശ്രീമതി എം.പിയും നിര്‍വഹിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.