റേഷൻകടകളിൽ ഭക്ഷ്യവസ്​തുക്കളില്ല; ആദിവാസികളടക്കം ദുരിതത്തിൽ

കേളകം: ഭക്ഷ്യസാധനങ്ങൾ റേഷൻകടകളിൽനിന്ന് വിതരണം നിലച്ചതിനാൽ പൊതുവിപണിയിൽനിന്ന് കൂടിയ വിലനൽകി വാങ്ങാനാവാതെ ദുരിതത്തിലാണ് ആദിവാസികൾ ഉൾപ്പെടെ പട്ടിണിപ്പാവങ്ങൾ. റേഷൻകടകളിൽ സിവിൽ സെപ്ലെസ് വകുപ്പ് നേരിട്ട് ഭക്ഷ്യസാധനങ്ങൾ എത്തിച്ചുകൊടുക്കുന്നതി​െൻറ ഭാഗമായാണ് വിതരണം നിലച്ചത്. ഭക്ഷ്യസാധനങ്ങൾക്കുള്ള പണം അടച്ച് ആഴ്ചകൾ പിന്നിട്ടിട്ടും വിതരണത്തിനുള്ള സ്റ്റോക്ക് ലഭിക്കാത്തതിനാൽ റേഷൻഷോപ്പുകൾ നോക്കുകുത്തികളായി. കനത്ത മഴ തുടങ്ങിയതോടെ തൊഴിലില്ലായ്മമൂലം വരുമാനം നിലച്ച് കൂടിയവില നൽകി ഭക്ഷ്യസാധനങ്ങൾ വാങ്ങാനാവാത്തതിനാൽ മലയോരത്ത് ആദിവാസി കോളനികളിൽ പട്ടിണിയും രോഗവുംമൂലം ദുരിതത്തിലാണ്. കൂടാതെ, സൗജന്യനിരക്കിൽ അരി ലഭിച്ചിരുന്ന ഗുണഭോക്താക്കളും പട്ടിണിയിലായി. പ്രശ്നത്തിൽ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന ആവശ്യവും ശക്തമായി. പേരാവൂർ ബ്ലോക്ക് പഞ്ചായത്തിലെ മലയോര ആദിവാസി കോളനികളിലും പുനരധിവാസകേന്ദ്രമായ ആറളം ഫാമിലും പട്ടിണിയും രോഗവും പിടിമുറുക്കുന്നുണ്ട്. പശിയടക്കാൻ വഴിയില്ലാതായതോടെ കോളനികളിലും പുനരധിവാസകേന്ദ്രമായ ആറളത്തും രോഗബാധിതരുടെ എണ്ണവും പെരുകിയതായാണ് റിപ്പോർട്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.