സൗജന്യ പരീക്ഷാപരിശീലനം തുടങ്ങി

കണ്ണൂർ: ജില്ല എംപ്ലോയ്‌മ​െൻറ് എക്‌സ്‌ചേഞ്ചിലെ വൊക്കേഷനല്‍ ഗൈഡന്‍സ് വിഭാഗത്തി​െൻറ സൗജന്യ എൽ.ഡി.സി പരീക്ഷാപരിശീലനം ആരംഭിച്ചു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി.പി. ദിവ്യ ഉദ്ഘാടനം ചെയ്തു. ജില്ല എംപ്ലോയ്‌മ​െൻറ് ഓഫിസര്‍ പി.ജെ. സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. പ്ലാനിങ് ഓഫിസര്‍ കെ. പ്രകാശൻ, ജൂനിയര്‍ എംപ്ലോയ്‌മ​െൻറ് ഓഫിസര്‍മാരായ വി.എന്‍. നിര്‍മല, കെ.പി. സുധീര്‍ എന്നിവര്‍ സംസാരിച്ചു. എൽ.ഡി.സി പരീക്ഷ മുന്നൊരുക്കത്തി​െൻറ ഭാഗമായി 25 ദിവസമാണ് പരിശീലനം നല്‍കുന്നത്. കണ്ണൂര്‍ കെ.വി.ആര്‍ ടവറില്‍ പ്രവര്‍ത്തിക്കുന്ന സയന്‍സ് കോച്ചിങ് സ​െൻററി​െൻറ സഹകരണത്തോടെയാണ് ക്ലാസ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.