സംസ്കൃത കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു പിലാത്തറ സംസ്കൃത മഹാവിദ്യാലയത്തിൽ ബൃഹത് പദ്ധതികൾ

പിലാത്തറ: ഭാരതീയ സംസ്കൃത പ്രചാരസഭയുടെ കീഴിൽ പിലാത്തറയിൽ പ്രവർത്തിക്കുന്ന സംസ്കൃത മഹാവിദ്യാലയത്തിൽ പ്രാക് ശാസ്ത്രി (പ്ലസ്ടു, സംസ്കൃതം), ശാസ്ത്രി (ബി.എ സംസ്കൃതം), ആചാര്യ (എം.എ സംസ്കൃതം) കോഴ്സുകൾ നടത്തുന്നു. സൗജന്യമായും അർഹരായവർക്ക് സ്കോളർഷിപ്പോടുകൂടിയുമാണ് കോഴ്സുകൾ നടത്തുന്നത്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഹോസ്റ്റൽ സൗകര്യമുണ്ട്. കോഴ്സുകളിലേക്ക് 15 വരെ അപേക്ഷ നൽകാം. ഫോൺ: 04972802008. വാർത്തസമ്മേളനത്തിൽ പ്രിൻസിപ്പൽ വി.എൻ. വിഷ്ണു നമ്പൂതിരി, പ്രചാരസഭ പ്രസിഡൻറ് പി.പി. കേശവൻ, സെക്രട്ടറി പി. നാരായണൻകുട്ടി, സി.ഐ. ശങ്കരൻ, പി.വി. വിഷ്ണുപ്രസാദ് എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.